Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബി.എസ്.എഫ് ഐ.ജിയുടെ മകളുടെ കല്യാണത്തിന് സെക്യൂരിറ്റായായി ജവാന്മാർ; വാഹനത്തിന് അകമ്പടി സേവയും വഴികാട്ടിയാകലും ജോലി; ബി.എസ്.എഫ് യൂണിഫോം ചടങ്ങിൽ നിർബന്ധം; കല്യാണത്തിന് കാവൽ നിന്നാലും ഭക്ഷണം പോലും നൽകാതെ ഐ.ജി. സാന്ധു

ബി.എസ്.എഫ് ഐ.ജിയുടെ മകളുടെ കല്യാണത്തിന് സെക്യൂരിറ്റായായി ജവാന്മാർ; വാഹനത്തിന് അകമ്പടി സേവയും വഴികാട്ടിയാകലും ജോലി; ബി.എസ്.എഫ് യൂണിഫോം ചടങ്ങിൽ നിർബന്ധം; കല്യാണത്തിന് കാവൽ നിന്നാലും ഭക്ഷണം പോലും നൽകാതെ ഐ.ജി. സാന്ധു

ചണ്ഡീഗണ്ഡ്: ബി.എസ്.എഫ് ജവാന്മാർക്ക് കല്യാണ ഡ്യൂട്ടി നൽകി ബി.എസ്.എഫ് ഐ.ജി പി.എസ്. സാന്ധു. സാന്ധുവിന്റെ മകളുടെ കല്യാണത്തിനാണ് ബി.എസ്.ജവാന്മാർക്ക് യൂണിഫോമിൽ കല്യാണത്തിന്റെ സെക്യൂരിറ്റിപ്പണി നൽകിയത്. ഇന്നലെ നടന്ന കല്യാണത്തിനാണ് പട്ടാളക്കാരുടെ അകമ്പടി സേവ ഐ.ജി നിഷ്‌കർശിച്ചത്.

കല്യാണപ്പാർട്ടി പോകുന്ന വഴിയിലും കല്യാണം നടക്കുന്ന റിസോർട്ടിലും അടക്കമാണ് കല്യാണ ഡ്യൂട്ടി നൽകിയത്. യൂണിഫോം ധരിച്ച് വരുന്ന ഗസ്റ്റുകൾക്ക് അകമ്പടി സേവനവും വഴികാട്ടിയുമാകാനാണ് പട്ടാളക്കാരെ നിയോഗിച്ചത്. നിരവധി ട്രെയിനിങ്ങ് സെന്ററുകളിൽ നിന്നാണ് ജവാന്മാരെ കല്യാണ ഡ്യൂട്ടിക്കായി കൊണ്ട് വന്നത്.

ജമ്മു കാശ്മീരിൽ നിന്ന് മാത്രം 15 പട്ടാളക്കാരെയാണ് വിളിച്ച് വരുത്തിയത്. പട്ടാളത്തിന് കൂടെ പഞ്ചാബ് പൊലീസിൽ നിന്നും സേവനം സാന്ധു ലഭ്യമാക്കിയിരുന്നു. 25ഓളം പൊലീസുകാരാണ് 'സെക്യൂരിറ്റി'പ്പണിക്ക് അവിടെ എത്തിയത്.

എന്നാൽ കല്യാണത്തിന് സെക്യൂരിറ്റിയായി നിർത്തിയത് ഒഫിഷ്യൽ ഡ്യൂട്ടിയുടെ ഭാഗമാണെന്നാണ് എസ്.എ.എസ് നഗർ പൊലീസ് സൂപ്രണ്ട് കുൽദീപ് ചാഹൽ പറയുന്നത്.

കല്യണത്തിനായി ബാംഗ്ലൂർ, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു തുടങ്ങിയ ക്യാമ്പ സെന്ററുകളിൽ നിന്നാണ് പട്ടാളക്കാരെ എത്തിച്ചത്. എന്നാൽ വിവാദത്തോട് ഡി.ജി.പി പ്രതികരിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP