Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോഡ്‌സെയെ ദൈവമാക്കിയെ അടങ്ങു എന്ന് ഉറച്ച് ഹിന്ദു മഹാസഭ; കൊലയാളിയുടെ പേരിൽ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപനം; ശിലാസ്ഥാപനം ഗാന്ധിജിയെ വധിച്ച ദിനത്തിൽ

ഗോഡ്‌സെയെ ദൈവമാക്കിയെ അടങ്ങു എന്ന് ഉറച്ച് ഹിന്ദു മഹാസഭ; കൊലയാളിയുടെ പേരിൽ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപനം; ശിലാസ്ഥാപനം ഗാന്ധിജിയെ വധിച്ച ദിനത്തിൽ

ദൈവങ്ങളെ വിമർശിക്കാനോ തൊട്ട് കളിക്കാനോ ആരും മിനക്കെടാറില്ല. അതിനാൽ ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയെ ദൈവമാക്കി മാറ്റി വിമർശനാതീതനാക്കുകയാണോ ഹിന്ദുമഹാസഭയുടെ ലക്ഷ്യം...?. അതെ..ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം പണിയാനൊരുങ്ങുകയാണ് ഹിന്ദുമഹാസഭ.

ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ ഗോഡ്‌സെക്കായി ക്ഷേത്രം പണിയുമെന്നാണ് അഖില ഭാരതീയ ഹിന്ദുമഹാസഭ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെയുള്ള സിദ്ധൗലി പര ഗ്രാമത്തിൽ ഇതിനായി സഭ സ്ഥലം വാങ്ങുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജിയെ വധിച്ച ദിനമായ ജനുവരി 30ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനകർമം നടക്കുമെന്നാണ് ഹിന്ദുമഹാസഭ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗോഡ്‌സെയുടെ ചിതാഭസ്മം പൂണെയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് കലശയാത്രയിലൂടെ സീതാപൂരിലേക്ക് കൊണ്ടുവരുമെന്നും ഹിന്ദുമഹാസഭയുടെ വക്താവായ ശാരദ് ഗുപ്ത പറഞ്ഞു. ഗോഡ്‌സെയുടെ അനന്തിരവൻ ഹിമാനി സവർക്കറുടെ പക്കലാണ് ചിതാഭസ്മമുള്ളത്. ഹിന്ദുമഹാസഭയുടെ വർക്കിങ് പ്രസിഡന്റായ കമലേഷ് തിവാരിയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയാണ് ക്ഷേത്രനിർമ്മാണത്തിനായി വാങ്ങിയിരിക്കുന്നത്. ഭാരത് മാതാക്ഷേത്രം നിർമ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ടിൽ തന്നെയാണ് ഗോഡ്‌സെയുടെ ക്ഷേത്രവും നിർമ്മിക്കുന്നത്.

ഭാരത് മാതാക്ഷേത്രത്തിന് തറക്കലിടാൻ പ്രധാനമന്ത്രി മോദിയെ സമീപിക്കാനാണ് സഭ ആലോചിക്കുന്നത്. കോൺഗ്രസിനെപ്പോലെ ബിജെപിയും ഹിന്ദു അജൻഡയുടെ കാര്യത്തിൽ കൂടുതൽ താൽപര്യം കാണിക്കുന്നില്ലെന്നും എന്നാൽ ഹിന്ദുമഹാസഭ ഗോഡ്‌സെയുടെ ക്ഷേത്രനിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും ഗുപ്ത വ്യക്തമാക്കി. ഗോഡ്‌സെയ്‌ക്കൊപ്പം വിനായക് ദാമോദർ സവർക്കറുടെ പ്രതിമ സ്ഥാപിക്കാനും ഹിന്ദുമഹാസഭയ്ക്ക് പദ്ധതിയുണ്ട്. ഒരിക്കൽ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന സവർക്കർ ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്തവരെ തിരിച്ച് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുടെയും വക്താവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP