Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഴിമതിക്കേസിൽ അറസ്റ്റിലായപ്പോൾ ഭാര്യയും മകളും സ്വയം ജീവനൊടുക്കി; ജാമ്യത്തിലിറങ്ങി മകനുമായി ബൻസലും തൂങ്ങി മരിച്ചു; സിബിഐ ഉന്നതന്റേയും കുടുംബത്തിന്റേയും ആത്മഹത്യ മാനഹാനി കാരണമെന്ന് നിഗമനം

അഴിമതിക്കേസിൽ അറസ്റ്റിലായപ്പോൾ ഭാര്യയും മകളും സ്വയം ജീവനൊടുക്കി; ജാമ്യത്തിലിറങ്ങി മകനുമായി ബൻസലും തൂങ്ങി മരിച്ചു; സിബിഐ ഉന്നതന്റേയും കുടുംബത്തിന്റേയും ആത്മഹത്യ മാനഹാനി കാരണമെന്ന് നിഗമനം

ന്യൂഡൽഹി: അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻ കോർപറേറ്റ് കാര്യ ഡയറക്ടർ ജനറൽ ബി.കെ.ബൻസൽ, മകൻ യോഗേഷ് എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹിയിലെ മധു വിഹാറിലെ ഫ്‌ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണിതെന്നാണ് നിഗമനം. സിബിഐ അന്വേഷണം കുടുംബത്തിന്റെ മാനഹാനിക്കു കാരണമായെന്ന് ആത്മഹത്യാ കുറിപ്പുകളിൽ പറയുന്നു.

ജൂലൈ 16ന് ആണു മുംബൈയിലുള്ള സ്വകാര്യ സ്ഥാപനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ബൻസൽ അറസ്റ്റിലായത്. കഴിഞ്ഞമാസം അവസാനമാണു ബൻസലിനു ജാമ്യം ലഭിച്ചത്. അറസ്റ്റിനു രണ്ടു ദിവസത്തിനു ശേഷം ബൻസലിന്റെ ഭാര്യ സത്യബാലയും മകൾ നേഹയും ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ മാസം 30ന് ആണു ബൻസലിനു സിബിഐ കോടതി സാധാരണ ജാമ്യം അനുവദിച്ചത്. കുടുംബാംഗങ്ങളുടെ ആത്മഹത്യയും മറ്റും പരാമർശിച്ചതിനു ശേഷമാണു കോടതി ജാമ്യം നൽകിയത്.

തിങ്കളാഴ്ച രാവിലെ സിബിഐ ഓഫിസിലേക്കു ബൻസൽ പോയിരുന്നു. വൈകിട്ടാണു മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ വീട്ടുജോലിക്കാരി രചനയാണു ബൻസലിനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബൻസലിന്റെ ഭാര്യയെയും മകളെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതും രചനയാണ്. അഞ്ചു സെറ്റ് ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തിയതായി പറയുന്നു.

ബൻസലിന്റെ മകൻ യോഗേഷിന് എതിരായി കേസില്ലെന്നും രേഖകളിൽ പരാമർശമില്ലെന്നും സിബിഐ വ്യക്തമാക്കി. ബൻസലിന്റെ കുടുംബത്തിൽ നടന്ന കാര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇരുവരുടെയും ആത്മഹത്യ സംബന്ധിച്ചു ലോക്കൽ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നും സിബിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

മുംബൈയിലെ മരുന്നുനിർമ്മാണ കമ്പനിക്ക് എതിരായ അന്വേഷണം നടത്താതിരിക്കാൻ കൈക്കൂലി വാങ്ങിയെന്നാണു ബൻസലിന് എതിരായ കേസ്. കൈക്കൂലിയുടെ ഭാഗമായ ഒൻപതുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP