Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി കെ പ്രസാദ് പുതിയ പ്രസ് കൗൺസിൽ ചെയർമാൻ

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്ജി സി കെ പ്രസാദ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനാകും. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഒഴിഞ്ഞതിനെ തുടർന്നാണ് സി കെ പ്രസാദിന്റെ സ്ഥാനാരോഹണം. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് വാർത്താവിനിമയ വിതരണ മന്ത്രാലയം അറിയിച്ചു.

അലഹബാദ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച സി കെ പ്രസാദ് പട്‌ന യൂണിവേഴ്‌സിറ്റിയിലാണ് നിയമപഠനം പൂർത്തിയാക്കിയത്. 2010ൽ സുപ്രീം കോടതി ജഡ്ജിയായി. കഴിഞ്ഞ ഒക്ടോബർ 11 നാണ് മൂന്നു വർഷമായി പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ തലവനായിരുന്ന ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ കാലാവധി അവസാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP