Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷിക്കാരെ വഴിയാധാരമാക്കി സമ്പദ്‌വ്യവസ്ഥ താറുമാറാക്കി; പൊതുമേഖല കുട്ടിച്ചോറാക്കി; മോദിയുടെ ഗുജറാത്ത് മോഡൽ സമ്പൂർണ പരാജയമെന്ന് വിധിച്ച് സിഎജി; കേന്ദ്രത്തിലും ആവർത്തിക്കുന്നത് ഇതേ ദുരന്തമോ?

കൃഷിക്കാരെ വഴിയാധാരമാക്കി സമ്പദ്‌വ്യവസ്ഥ താറുമാറാക്കി; പൊതുമേഖല കുട്ടിച്ചോറാക്കി; മോദിയുടെ ഗുജറാത്ത് മോഡൽ സമ്പൂർണ പരാജയമെന്ന് വിധിച്ച് സിഎജി; കേന്ദ്രത്തിലും ആവർത്തിക്കുന്നത് ഇതേ ദുരന്തമോ?

അഹമ്മദാബാദ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ സമ്പൂർണ പരാജയമാണെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. വികസനത്തിന്റെ പുതിയ മാതൃകയെന്ന പ്രചാരണവുമായാണ് ഗുജറാത്ത് മോഡൽ ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ, കാർഷക മേഖലയെയും പൊതുമേഖലയെയും തകർത്ത് തരിപ്പണമാക്കുകയും സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുകയുമാണ് ഉണ്ടായതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും വേണ്ടരീതിയിൽ ഭരണം നടത്താതിരിക്കുന്ന മോദി സർക്കാർ കേന്ദ്രത്തിലും ഇതേ ദുരന്തം ആവർത്തിക്കുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

കാർഷികമേഖലയുടെ വളർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സാമ്പത്തിക അച്ചടക്കം, വിദ്യാഭ്യാസ അവകാശം, ക്രമസമാധാന നില തുടങ്ങി, ഗുജറാത്ത് മോഡലിൽ ഉയർത്തിക്കാണിച്ചതിനെയൊക്കെ സിഎജി റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. 11-ാം പദ്ധതി കാലത്ത് (2007-12) ഗുജറാത്തിന്റെ ശരാശരി കാർഷിക വളർച്ചാനിരക്ക് 5.49 ശതമാനമായിരുന്നു. ഇത് ദേശീയ ശരാശരിയെക്കാൾ (4.06%) മുകളിലുമായിരുന്നു. എന്നാൽ, കാർഷിക മേഖലയിലെ മൊത്ത ആഭ്യന്തര ഉദ്പാദനം (ജിഡിപി) നെഗറ്റീവ് വളർച്ചാ നിരക്കാണ് (-6.96%) കാണിക്കുന്നതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സാമൂഹിക മേഖലയിൽ ശിശു സംരക്ഷണ നയമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഗുജറാത്ത് പരാജയമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ലിംഗനിർണയം നടത്തിയതിന് കേസ്സെടുത്ത 181 പേരിൽ ആറുപേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ശൈശവ വിവാഹം തടയുന്നതിലും വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിലും ഗുജറാത്ത് മോഡൽ പരാജയമാണെന്ന് റിപ്പോർട്ട് പറയുന്നു.

അടിസ്ഛാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും ഗുജറാത്ത് ഏറെ പിന്നിലാണ്. ഇഴയുന്ന റോഡ് പണികളും ശുദ്ധജലവിതരണ സംവിധാനത്തിലും വീഴ്ചകളുണ്ടായി. സർക്കാരിന്റെ ഉച്ചഭക്ഷണ പരിപാടിയിലും അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം നിലനിർത്തുന്നതിലും അനാസ്ഥയുണ്ടായി. സാമ്പത്തിക അച്ചടക്കമല്ല, സാമ്പത്തിക ദുർവിനിയോഗമാണ് ഗുജറാത്തിൽ നടന്നിട്ടുള്ളത്. കെടുകാര്യസ്ഥതയുടെ വിളനിലമാണ് സർക്കാർ. 2009-10ൽ സർക്കാരിന്റെ കടം 15,313 കോടിയായിരുന്നത് 2013-14 ആയപ്പോഴേക്കും 18,422 കോടിയായി വർധിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP