Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയാണ് പുരസ്‌ക്കാരം തരുന്നതെങ്കിൽ എനിക്ക് ആ അവാർഡ് വേണ്ട'; ഗോയങ്ക അവാർഡ് നിരസിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകൻ അക്ഷയ മുകുൾ

മോദിയാണ് പുരസ്‌ക്കാരം തരുന്നതെങ്കിൽ എനിക്ക് ആ അവാർഡ് വേണ്ട'; ഗോയങ്ക അവാർഡ് നിരസിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകൻ അക്ഷയ മുകുൾ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും പുരസ്‌ക്കാരം സ്വീകരിക്കാൻ വിസമ്മതിച്ച് മാദ്ധ്യമപ്രവർത്തകൻ. പുരസ്‌ക്കാരം നൽകുന്നത് മോദിയായതിനാൽ തനിക്ക് അവാർഡ് വേണ്ടെന്ന് പറഞ്ഞാണ് അക്ഷയ മുകുൾ എന്നു മാദ്ധ്യമപ്രവർത്തകൻ അവാർഡ് വാങ്ങാതെ പിന്തിരിഞ്ഞത്. മോദിയും താനും ഒരേ ഫ്രെയിമിൽ ചിരിച്ചുകൊണ്ടു വരുന്ന ആശയത്തിൽ ജീവിക്കാനാകില്ലെന്നു പറഞ്ഞാണ് അക്ഷയ മുകുൾ പുരസ്‌കാരം നിരസിച്ചത്. ടൈംസ് ഓഫ് ഇന്ത്യയിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനാണ് അക്ഷയ മുകുൾ.

ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിന്റെ രാംനാഥ് ഗോയങ്ക പുരസ്‌കാരത്തിനു അക്ഷയ മുകുളിന്റെ ഗീതാ പ്രസ്സും ഹിന്ദു ഇന്ത്യയുടെ നിർമ്മിതിയും (Gita Press and the Making of Hindu India) എന്ന പുസ്തകവും അർഹമായിരുന്നു. മികച്ച നോൺഫിക്ഷൻ പുസ്തകത്തിനുള്ള പുരസ്‌കാരമായിരുന്നു ഗ്രന്ഥം നേടിയത്. എന്നാൽ, അക്ഷയ മുകുൾ പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തിനു പകരം പുസ്തകം പ്രസിദ്ധീകരിച്ച ഹാർപർകോളിൻസ് ഇന്ത്യ ചീഫ് എഡിറ്റർ കൃഷ്ണൻ ചോപ്ര പുരസ്‌കാരം ഏറ്റുവാങ്ങി.

കാരവൻ വെബ്‌സൈറ്റിൽ പത്രപ്രവർത്തകൻ സന്ദീപ് ഭൂഷൺ എഴുതിയ ലേഖനത്തിലൂടെയാണ് അക്ഷയ മുകുളിന്റെ നിലപാട് വെളിപ്പെടുത്തിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നു മുകുൾ അറിയിച്ചിരുന്നു. എന്നാൽ പുരസ്‌ക്കാരം സമ്മാനിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് അറഞ്ഞതോടെ സ്വീകരിക്കാതെ അദ്ദേഹം പിന്മാറുകയായിരുന്നു. അവാർഡ് തനിക്ക് കൈമാറുമ്പോൾ ചിരിച്ചുകൊണ്ട് താനും മോദിയും ഒരേ ഫ്രെയിമിൽ വരുന്ന ആശയത്തിൽ ജീവിക്കാനാവില്ല-എന്നാണ് മുകുൾ പറഞ്ഞതെന്ന് സന്ദീപ് എഴുതുന്നു.

20 വർഷത്തോളമായി ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ടറാണ് അക്ഷയ മുകുൾ.ഗീതാ പ്രസ്ടാറ്റ ലിറ്ററേച്ചർ ലൈവ് അവാർഡും ആട്ട ഗലാട്ട ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രൈസും അടക്കമുള്ള പുരസ്‌കാരം നേടിയ ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ഗീതാ പ്രസ്സും ഹിന്ദു ഇന്ത്യയുടെ നിർമ്മിതിയും. പത്രപ്രവർത്തന രംഗത്തെ ഉന്നത പുരസ്‌കാരങ്ങളിലൊന്നായി കരുതപ്പെടുന്ന രാംനാഥ് ഗോയങ്ക അവാർഡ്, തന്റെ കൃതിക്ക് ലഭിച്ചതിൽ അദ്ദേഹം സന്തുഷ്ടനുമായിരുന്നു. അതേസമയം, പുരസ്‌കാരം നൽകാൻ മോദിയെ വിളിച്ചത് ഇന്ത്യൻ എക്സ്‌പ്രസിലെ തന്നെ മുതിർന്ന മാദ്ധ്യമപ്രവർത്തകർക്ക് അതൃപ്തിയുണ്ടാക്കിയെന്നും സന്ദീപ് പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP