Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടുകാരോടൊപ്പം നിശാപാർട്ടി കഴിഞ്ഞു മദ്യപിച്ച് കാറോടിച്ച പത്തൊമ്പതുകാരിക്ക് നിയന്ത്രണം പോയി; നടപ്പാതയിൽ കിടന്നുറങ്ങിയ ഭവന രഹിതൻ കൊല്ലപ്പെട്ടു; പൊലീസ് ഓഫീസറുടെ മകളെ രക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം

കൂട്ടുകാരോടൊപ്പം നിശാപാർട്ടി കഴിഞ്ഞു മദ്യപിച്ച് കാറോടിച്ച പത്തൊമ്പതുകാരിക്ക് നിയന്ത്രണം പോയി; നടപ്പാതയിൽ കിടന്നുറങ്ങിയ ഭവന രഹിതൻ കൊല്ലപ്പെട്ടു; പൊലീസ് ഓഫീസറുടെ മകളെ രക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം

ഹൈദരാബാദ്: പത്തൊമ്പതുകാരി മദ്യപിച്ച് കാർ ഓടിച്ച് നടപ്പാതയിൽ ഉറങ്ങിക്കിടന്നയാളുടെ ദേഹത്ത് കയറി യുവാവ് മരിച്ചു. ഹൈദരാബാദിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് അപകടമുണ്ടാക്കിയത്. രാത്രി പാർട്ടി കഴിഞ്ഞ് മദ്യലഹരിയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം മടങ്ങുകയായിരുന്നു എൻജിനീയറിങ് വിദ്യാർത്ഥിനി.

രചകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഷൈഗുഡയിലാണു സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറും കടന്ന് എതിർവശത്തെ ഫുട്പാത്തിലേക്കു പാഞ്ഞുകയറി. കടയ്ക്കു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന അശോക് (30) എന്ന ചെരിപ്പുകുത്തിയാണു മരിച്ചത്. അശോകിനെ ഉയൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ വാഹനം ഓടിച്ച് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP