Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്ഷേത്രപരിസരത്ത് പശുമാംസം നിക്ഷേപിച്ചു; ഉത്തർപ്രദേശിൽ വൻ സംഘർഷം; വർഗീയകലാപം പടരാതിരിക്കാൻ പാടുപെട്ട് പൊലീസ്

ക്ഷേത്രപരിസരത്ത് പശുമാംസം നിക്ഷേപിച്ചു; ഉത്തർപ്രദേശിൽ വൻ സംഘർഷം; വർഗീയകലാപം പടരാതിരിക്കാൻ പാടുപെട്ട് പൊലീസ്

ർഗീയകലാപങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഉത്തർപ്രദേശിലെ മുസാഫർനഗർ. ഒരു കലഹത്തിന്റെ ഒരു ചെറിയ തീപ്പൊരിയിൽ നിന്നും വൻവർഗീയകലാപങ്ങൾ ആളിപ്പടർന്ന ചരിത്രമാണീ പ്രദേശത്തിനുള്ളത്. ഇവിടെയടുത്തുള്ള പരസൗലി ഇപ്പോൾ വർഗീയസംഘർഷത്തിന്റെ നിഴലിലായിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം ഇവിടെയുള്ള ഒരു ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തിയതിനെ തുടർന്നാണ് പ്രദേശത്ത് അസ്വസ്ഥതകൾ സംജാതമായിരിക്കുന്നത്. ഇതിനെത്തുടർന്ന് വർഗീയകലാപം പടരാതിരിക്കാൻ പൊലീസ് പാടുപെടുകയാണെന്ന് റിപ്പോർട്ടുണ്ട്.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഈ ഗ്രാമത്തിലെ പ്രചിൻ മന്ദിറിലേക്ക് അജ്ഞാതരായ ചിലർ പശുമാംസത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിലെ നന്ദിയുടെ വിഗ്രഹം മോഷ്ടിക്കപ്പെടുകയും രണ്ട് മൃഗങ്ങളുടെ തല ക്ഷേത്രത്തിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പരസൗലി ഗ്രാമത്തലവനായ സത്യേന്ദ്ര സൈനി ഇതിനെത്തുടർന്ന് ഇതിനെതിരെ അജ്ഞാതരായ ആളുകളുടെ പേരിൽ പൊലീസിൽ ഒരു പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് കേന്ദ്രമന്ത്രിയും മുസാഫർ നഗർ എംപിയുമായി സൻജീവ് ബലിയാൻ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ന
ടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു എഫ്‌ഐആർ തങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് സൂപ്രണ്ടായ രാകേഷ് കുമാൽ ജോലി പറയുന്നത്.

ഡൽഹിയിൽ നിന്നും നാല് മണിക്കൂർ മാത്രം ദൂരമുള്ള മുസാഫർ നഗർ കരിമ്പിന്റെയും ശർക്കരയുടെ പേരിൽ അറിയപ്പെട്ട സ്ഥലമായിരുന്നു. എന്നാൽ ഈ വർഷം സെപ്റ്റംബറിലാണ് അതിന് മാറ്റമുണ്ടായത്. ആ സമയത്ത് ഇവിടെയുണ്ടായ വർഗീയകലാപത്തിൽ 60 പേർ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെടുകയുമുണ്ടായി. ഈ വർഗീയകലാപം ലോക്‌സഭാതെരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സഹരൻപൂർ ജില്ലയിലെ ബാദുലി ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ ഒരു സംഘം ആളുകൾ കേട് വരുത്തിയിരുന്നു. ഭൂരിപക്ഷ സമുദായത്തെ വെറുപ്പിക്കാൻ ക്രിമിനലുകൾ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ പ്രാദേശിക നേതാവായ സാഹബ് പുന്ദിലും ബജ്‌റംഗ്ദളിലെ വികാസ് ത്യാഗിയും പറയുന്നത്.

വെള്ളിയാഴ്ച രാത്രി ബിജ്‌നോർ ജില്ലയിലെ രാംലീല ഗ്രൗണ്ടിലുള്ള ബാബ ലംൻഗോട്ടിയ മഹാരാജിലെ ശിവക്ഷേത്രത്തിലുള്ള ബാമൻ ദേവതയുടെ ബിംബവും പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ പ്രദേശത്തുള്ള ദുർഗാക്ഷേത്രത്തിന്റെ കവാടവു തകർത്തിരുന്നു. ഇത് ഭീകരമായ കാഴ്ചയായിരുന്നുവെന്നാണ് ക്ഷേത്രപുരോഹിതനായ അശോക് കുമാറിന്റെ പുത്രനായ ശിവം കുമാർ പറയുന്നത്. ആക്രമികൾ ആദ്യം ക്ഷേത്രത്തിന്റെ കവാടം തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് ശിവം കുമാർ സാക്ഷ്യപ്പെടുത്തുന്നത്. തുടർന്ന് അവർ ക്ഷേത്രത്തിനകത്തേക്ക് ചാടിക്കടക്കുകയും ബിംബം തകർക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് ക്ഷേത്രത്തിനകത്ത് ഉറങ്ങുകയായിരുന്ന ശിവം കുമാർ ബഹളം കേട്ട് ഞെട്ടിയുണർന്നപ്പോഴാണീ കാഴ്ചകൾ കണ്ടത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും സർക്കിൾ ഓഫീസർ ശൈലേന്ദ്ര ലാൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP