Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിപ്പിന്റെ നീരാളിക്കൈകളിൽ വീണത് ഏഴ് ബാങ്കുകൾ; ഇടപാടുകൾ നടന്നത് അഞ്ചുരാജ്യങ്ങളിലായി; വായ്പാതട്ടിപ്പ് കേസിൽ മലയാളി ഡയറക്ടറും പ്രതിയാകും; സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ കുംഭകോണത്തിൽ വലകൾ മുറുക്കി സിബിഐ

തട്ടിപ്പിന്റെ നീരാളിക്കൈകളിൽ വീണത് ഏഴ് ബാങ്കുകൾ; ഇടപാടുകൾ നടന്നത് അഞ്ചുരാജ്യങ്ങളിലായി; വായ്പാതട്ടിപ്പ് കേസിൽ മലയാളി ഡയറക്ടറും പ്രതിയാകും; സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയുടെ കുംഭകോണത്തിൽ വലകൾ മുറുക്കി സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി: വജ്ര വ്യാപാരി നീരവ് മോദിക്കെതിരായ വായ്്പാ തട്ടിപ്പ് കേസിൽ മലയാളിയായ കമ്പനി ഡയറക്ടർക്കെതിരെയും കേസ്.നീരവിന്റെ ബന്ധുവും വ്യാപാര പങ്കാളിയുമായ മെഹുൽ ചോക്‌സിയുടെ കീഴിൽ മുംബൈ ആസ്ഥാനമായുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർ ശിവരാമൻ നായർക്കെതിരെയാണ്് കേസ്

ബാങ്കിന്റെ മുംബൈ സോണൽ ശാഖാ ഡപ്യൂട്ടി മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണു മലയാളിയായ അനിയത്ത് ശിവരാമൻ നായരെയും പ്രതിചേർത്തിരിക്കുന്നത്. നീരവ് മോദിക്കും കൂട്ടർക്കും അന്യായമായി കോടികളുടെ വായ്പ ലഭ്യമാക്കിയ കേസിൽ പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. ഡപ്യൂട്ടി മാനേജരടക്കം മൂന്നു പേരെ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തു

ജനുവരിയിൽ കണ്ടെത്തിയ 280 കോടി രൂപയുടെ തട്ടിപ്പുകേസിലാണു പിഎൻബി റിട്ട. ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ബാങ്കിലെ സിംഗിൾ വിൻഡോ ഓപ്പറേറ്റർ മനോജ് ഹേമന്ത് ഖരത്, നീരവിന്റെ അടുപ്പക്കാരനും ബാങ്ക് ഇടപാടുകളിൽ ഇടനിലക്കാരനുമായിരുന്ന ഹേമന്ത് ഭട്ട് എന്നിവരെ വെള്ളിയാഴ്ച രാത്രി വൈകി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഞെട്ടിച്ച വൻ സാമ്പത്തിക തിരിമറിയിലെ ആദ്യ അറസ്റ്റാണിത്. ഈ കേസിലെ അന്വേഷണത്തിനിടെയാണു 11,400 കോടിയുടെ സമാന തട്ടിപ്പുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.

ഗൂഢാലോചന, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ വകുപ്പുകളാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്നത്. സിബിഐ പ്രത്യേക കോടതി മൂവരെയും മാർച്ച് മൂന്നുവരെ കസ്റ്റഡിയിൽ വിട്ടു. സിബിഐ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി നീരവിന്റെ ഭാര്യ ആമി, സഹോദരൻ നിഷാൽ, അമ്മാവൻ മെഹുൽ ചോക്‌സി, ഇവരുടെ സ്ഥാപനങ്ങളായ ഗീതാഞ്ജലി ജെംസ്, നക്ഷത്ര ബ്രാൻഡ്, അവയുടെ ഡയറക്ടർമാർ എന്നിവരുൾപ്പെടെ 16 പേർക്കും അജ്ഞാതരായ ഏതാനും പേർക്കുമെതിരെയാണു കേസെടുത്തിരിക്കുന്നത്.

നീരവിന്റെയും മെഹുലിന്റെയും സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) തിരച്ചിൽ തുടരുകയാണ്. 21 ഇടങ്ങളിൽ ഇന്നലെ റെയ്ഡ് നടന്നു. റെയ്ഡുകളിൽ 5674 കോടി രൂപയുടെ വജ്ര, സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ഗീതാഞ്ജലി ജെംസിന്റെ 23 ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പു മരവിപ്പിച്ചു. ജയ്പുരിൽ സ്ഥാപനത്തിന്റെ ശാഖ പൂട്ടി മുദ്രവച്ചു.

പഞ്ചാബ് നാഷനൽ ബാങ്കിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീരവ് മോദിയും സംഘവും കബളിപ്പിച്ചത് ഏഴു ബാങ്കുകളെയാണെന്ന് വ്യക്തമായി. അഞ്ചു രാജ്യങ്ങളിലേക്കും ഇടപാടുകൾ നീളുന്നു. കേസുമായി ബന്ധപ്പെട്ടു സിബിഐ രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിലാണു ബാങ്കുകളുടെ വിശദാംശങ്ങളുള്ളത്. പിഎൻബിയുടെ ജാമ്യരേഖ നിയമവിരുദ്ധമായി സംഘടിപ്പിച്ച് വിവിധ ബാങ്കുകളുടെ വിദേശ ശാഖകളിൽനിന്ന് ഹ്രസ്വകാല വായ്പകളെടുത്തായിരുന്നു തട്ടിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP