Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാഗി നൂഡിൽസിൽ തൊട്ട നെസ്‌ലെയ്ക്കും താരങ്ങൾക്കും കൈ പൊള്ളും; മാഗി നിർമ്മാതാക്കൾക്കും പരസ്യത്തിൽ അഭിനയിച്ച മാധുരി ദീക്ഷിത്ത്, അമിതാഭ് എന്നിവർക്കെതിരെയും കേസെടുത്തു

മാഗി നൂഡിൽസിൽ തൊട്ട നെസ്‌ലെയ്ക്കും താരങ്ങൾക്കും കൈ പൊള്ളും; മാഗി നിർമ്മാതാക്കൾക്കും പരസ്യത്തിൽ അഭിനയിച്ച മാധുരി ദീക്ഷിത്ത്, അമിതാഭ് എന്നിവർക്കെതിരെയും കേസെടുത്തു

ലക്‌നൗ: മാഗി നൂഡിൽസിൽ അനുവദനീയമായതിലും കൂടുതൽ രാസപദാർഥങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മാഗിയുടെ നിർമ്മാതാക്കളായ നെസ്‌ലെയ്‌ക്കെതിരെ കേസ്. മാഗി 2 മിനിട്ട നൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ച മാധുരി ദീക്ഷിത്, അമിതാഭ് ബച്ചൻ തുടങ്ങിയ താരങ്ങൾക്കെതിരെയും കേസെടുത്തു. ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മാഗി ഉത്പന്നത്തിന്റെ സുരക്ഷാനിലവാരം സംബന്ധിച്ച് നെസ്‌ലെ ഇന്ത്യയടക്കം അഞ്ചുപേരെ പ്രതി ചേർത്താണ് ഉത്തർപ്രദേശിൽ കേസെടുത്തത്. യുപി എഫ്എസ്ഡിഎയും (ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ) ഒരു പ്രാദേശിക അഭിഭാഷകനുമാണ് ബരാബങ്കിയിലെ എ.സി.ജെ.എം കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ 2 മിനുട്ട്‌സ് ഉത്പന്നത്തിന്റെ പ്രചാരണത്തിന് മുഖ്യപങ്കു വഹിച്ച അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നീ ബോളിവുഡ് താരങ്ങളും കോടതി കയറേണ്ട അവസ്ഥയാണ്.

പരസ്യങ്ങളിലൂടെ മാഗി ന്യൂഡിൽസ് ആരോഗ്യകരമാണെന്ന് അവകാശപ്പെട്ട താരങ്ങൾക്കെതിരെ 420, 272, 273, 109 എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസെടുത്തത്. ഇത്തരം കമ്പനികളിൽ നിന്ന് വൻ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങൾ തങ്ങളുടെ വിശ്വാസ്യത ഉപയോഗപ്പെടുത്തി തെറ്റായ പ്രചാരണം നൽകുകയാണ്. ഇതിലൂടെ രാജ്യത്തെ യുവജനങ്ങളുടെ ആരോഗ്യം വച്ചാണ് കളിക്കുന്നതെന്ന് പരാതി നൽകിയ അഭിഭാഷകൻ വ്യക്തമാക്കി.

ഉനയിലെ നെസ്‌ലെ നാഗൽ കലാൻ ഇന്റസ്ട്രിയൽ ഏരിയാ യൂണിറ്റ്, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്, ബാരബങ്കിയിലെ ഈസി ഡേ ഔട്ട്‌ലെറ്റ്, കമ്പനിയുടെ മാനേജർമാരായ മോഹൻ ഗുപ്ത, ഷബാബ് ആലം എന്നിവരെയും പ്രതി ചേർത്തതായി എഫ്.എസ്.ഡി.എ കമ്മീഷണർ പി.പി. സിങ് അറിയിച്ചു. മാഗി ഉത്പന്നങ്ങളിൽ അനുവദിക്കപ്പെട്ട അളവിൽ കവിഞ്ഞ് 17 മടങ്ങ് അധികം അജിനോമോട്ടോയും ലെഡും അടങ്ങിയതായി പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് എഫ്.എസ്.ഡി.എ നടപടികൾ ശക്തമാക്കുകയാണ്.

അപകടകരമായ അളവിൽ ലെഡിന്റെയും മോണോസോഡിയത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടർന്ന് യുപിയിൽ നിന്നും ന്യൂഡിൽസ് പാക്കറ്റുകൾ പിൻവലിച്ചിരുന്നു.മാഗിയുടെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനു കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ നോട്ടീസ് അയച്ചത്. രണ്ടുമിനിറ്റുകൊണ്ടു തയ്യാറാക്കുന്ന മാഗി നൂഡിൽസ് എന്ത് പോഷണമാണ് നൽകുന്നത് എന്നതു സംബന്ധിച്ച് നടി വിശദീകരിക്കണമെന്നും നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മാധുരി മറുപടി നൽകണമെന്നും പറയുന്നു. ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചനും പ്രീതി സിന്റയ്ക്കുമെതിരെ കേസെടുത്തത്.

മാഗിയിൽ അപകടകരമായ അളവിൽ ലെഡിന്റെയും മോണോ സോഡിയം ഗ്ലൂറ്റാമേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയതുകൊൽക്കത്തയിലെ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യത്തിനു ഹാനികരമായ ഇത്തരം ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നതു ഭക്ഷ്യസുരക്ഷാ വിഭാഗം വിലക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നെസ്‌ലെയ്‌ക്കെതിരെ കേസെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP