Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദളിതർക്ക് പ്രത്യേക ഗ്ലാസുകളിൽ ചായ നൽകി; ജാതിവിവേചനത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ ആറ് ചായക്കടക്കാർ അറസ്റ്റിൽ

ദളിതർക്ക് പ്രത്യേക ഗ്ലാസുകളിൽ ചായ നൽകി; ജാതിവിവേചനത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ ആറ് ചായക്കടക്കാർ അറസ്റ്റിൽ

ധർമ്മപുരി: തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ ജാതി വിവേചനത്തിന്റെ പേരിൽ ആറ് ചായക്കടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാതി വിവേചനം പരസ്യമായി പ്രകടിപ്പിച്ച് ദളിതർക്കും സവർണർക്കും ചായ നൽകാനായി വെവ്വേറെ ഗ്ലാസുകൾ ഉപയോഗിച്ചെന്ന കുറ്റത്തിനാണ് ആറ് പേർ പിടിയിലായത്.

നാട്ടുകാരായ രണ്ടുപേരെ ഒരു ചായക്കടക്കാരൻ വ്യത്യസ്തമായി പരിഗണിച്ചെന്നായിരുന്നു പരാതി. പിന്നീട് നടന്ന അന്വേഷണത്തിൽ മറ്റ് അഞ്ചുപേരെ കൂടി ഈ രീതിയിൽ പിടികൂടുകയായിരുന്നു. പെണ്ണാഗാരം, പാലക്കോട് താലൂക്കുകളിൽ ഈ രീതി ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് പൊലീസിന്റെ പ്രത്യേക ടീം കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായവരെ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇവരെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതായി കണ്ണിൽ പെട്ടാൽ അക്കാര്യം ഉടൻ അറിയിക്കാൻ പൊലീസ് നാട്ടുകാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജാതിവിവേചനം രൂക്ഷമായി നിലനിൽക്കുന്ന സ്ഥലമാണ് ധർമ്മപുരി.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP