Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാൽസംഗത്തിന് ഇരയായ യുവതിയുടെ മൂക്കുമുറിക്കാൻ നാട്ടുകൂട്ടം; കാട്ടുനീതിയിൽനിന്ന് രക്ഷതേടി യുവതി

ബലാൽസംഗത്തിന് ഇരയായ യുവതിയുടെ മൂക്കുമുറിക്കാൻ നാട്ടുകൂട്ടം; കാട്ടുനീതിയിൽനിന്ന് രക്ഷതേടി യുവതി

ന്നെ ബലാൽസംഗം ചെയ്ത ഭർതൃപിതാവിനെ ജയിലിലടച്ച യുവതിയുടെ മൂക്ക് മുറിക്കാൻ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഈ കാട്ടുനീതിയുടെ വാർത്ത പുറത്തുവന്നിരിക്കുന്നത്. നാട്ടുകൂട്ടം വിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും സംരക്ഷണം തേടിയും പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഈ ദളിത് യുവതി.

വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയതുമുതൽ തുടങ്ങിയതാണ് ഭർതൃ പിതാവിൽനിന്നുള്ള ശല്യമെന്ന് യുവതി പറയുന്നു. സെപ്റ്റംബറിൽ താൻ ബലാൽസംഗത്തിനിരയാവുകയും ചെയ്തു. യുവതി പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

നാലുദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയ ഭർതൃപിതാവ് നാട്ടുകൂട്ടം വിളിച്ചുചേർക്കുയായിരുന്നു. ഇയാളുടെ പരാതി കേട്ട നാട്ടുകൂട്ടം യുവതിയുടെ ചെയ്തിക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്ന് തീരുമാനിക്കുകയും മൂക്ക് മുറിക്കാൻ ഉത്തരവിടുകയും ചെയ്തു. ശിക്ഷ നടപ്പാക്കുന്നതിന് ഡിസംബർ 19-ന് നാട്ടുകൂട്ടം യുവതിയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം വീട്ടിൽ ഒളിച്ച് താമസിച്ച് അവൾ രക്ഷപ്പെട്ടു.

ഇതേത്തുടർന്ന് യുവതിയുടെ കുടുംബത്തിനുനേരെ ഭീഷണികളുമായി നാട്ടുകൂട്ടം രംഗത്തെത്തി. തുടർന്നാണ് പൊലീസിനെ സമീപിക്കാൻ യുവതി തീരുമാനിച്ചത്. ദേവിചന്ദ് ധാക്കയിലെ ധോരിമന്ന പൊലീസിനോട് യുവതിക്ക് വേണ്ട സംരക്ഷണം നൽകാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ജില്ലാ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP