Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഈ കത്തോലിക്കാ സഭ ഒരു സംഭവം ആണല്ലോ? പൊലീസിൽ പരാതി കൊടുത്തിട്ട് നടപടി ഇല്ലെങ്കിൽ കാസർഗോട്ടും കർണ്ണാടകയിൽ ചില ജില്ലകളിലും ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ച് സഭാ നേതൃത്വം

ഈ കത്തോലിക്കാ സഭ ഒരു സംഭവം ആണല്ലോ? പൊലീസിൽ പരാതി കൊടുത്തിട്ട് നടപടി ഇല്ലെങ്കിൽ കാസർഗോട്ടും കർണ്ണാടകയിൽ ചില ജില്ലകളിലും ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ച് സഭാ നേതൃത്വം

മംഗളൂരു: സഭയുടെ കീഴിൽ മംഗളൂരുവിൽ പ്രവർത്തിക്കുന്ന മിലാഗ്രസ് കോളേജ് കോളേജ് പ്രിൻസിപ്പലിനെ മർദ്ദിച്ച വിദ്യാർത്ഥിയെ പൊലീസ് മൂന്നു ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ ബന്ദ് നടത്തുമെന്ന് കത്തോലിക്കാ സഭ. കർണ്ണാടകത്തിലെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവടങ്ങളിലും കേരളത്തിലെ കാസർകോട് ജില്ലയിലും ബന്ദു നടത്തുമെന്നാണ് സഭ മുന്നറിയിപ്പുനൽകിയത്.

മിലാഗ്രസ് കോളേജ് പ്രിൻസിപ്പൽ ഫാ.മൈക്കിൾ സന്ത്‌മേയർക്കാണ് മർദ്ദനമേറ്റത്. കോളേജിലെ അവസാന വർഷ ബിരുദവിദ്യാർത്ഥി ഷാനവാസാണ് പ്രിൻസിപ്പലിനെ ഓഫീസിൽ കയറി മർദ്ദിച്ചത്. ഹാജർ കുറവാണെന്ന കാരണത്താൽ ഷാനവാസിന് പരീക്ഷയുടെ ഹാൾടിക്കറ്റ് നൽകുവാൻ കോളേജ് അധികൃതർ വിസമ്മതിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ഷാനവാസ് ഓഫീസിൽ കയറി പ്രിൻസിപ്പലുമായി വാക്കേറ്റത്തിലേർപ്പെടുകയും അദ്ദേഹത്തെ മർദ്ദിക്കുകയുമായിരുന്നു. കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അിനിടെയാണ് ഇയാളെ മൂന്നു ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ ബന്ദ് നടത്തുമെന്ന് കത്തോലിക്ക സഭയുടെ മംഗളൂരു മേഖലാ ചീഫ് സെക്രട്ടറി വാൾട്ടർ മോണിസ് മുന്നറിയിപ്പു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP