Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഗയിൽ അമ്മയെയും മകളെയും ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച സമയം ബസ് സഞ്ചരിച്ചത് നിയമം ലംഘിച്ച്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മോഗയിൽ അമ്മയെയും മകളെയും ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച സമയം ബസ് സഞ്ചരിച്ചത് നിയമം ലംഘിച്ച്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മോഗ: പഞ്ചാബിൽ ഉപമുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ബസിൽ പീഡനശ്രമം നടന്നപ്പോൾ ബസ് നിയമം ലംഘിച്ചാണ് പാഞ്ഞതെന്നതിനുള്ള തെളിവുകൾ പുറത്ത്. പതിനാലുകാരിയേയും അമ്മയേയും ഓടുന്ന ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിയമം ലംഘിച്ചാണ് ബസ് സംഭവസമയത്ത് ഓടിയിരുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

അമ്മയേയും മകളേയും പുറത്തേക്കെറിയുന്നതിനു തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യമാണ് പുറത്തായത്. മോഗ-കോട്കാപുര ഹൈവേയിലൂടെ ബസ് അതിവേഗം വെട്ടിച്ച് പാഞ്ഞുപോകുന്നത് ദൃശ്യത്തിൽ വ്യക്തമായി കാണാം.

റോഡിന്റെ ഇടതുവശത്തുകൂടെ പാഞ്ഞുവരുന്ന ബസ് പെട്ടെന്ന് വലത്തേക്കു വെട്ടിക്കുകയായിരുന്നു. എതിരേ വന്ന ട്രാക്ടറുമായി തലനാരിഴ വ്യത്യാസത്തിൽ ഒരു കൂട്ടിയിടി ഒഴിവായി പോകുന്നത്.

വലതുവശത്തേക്കു കടന്ന ബസ് ക്ലീനർ അമർ റാമിനു കയറാനായി നിർത്തി. അമർ റാമും കണ്ടക്ടറുമടക്കം നാലു പേരാണ് പെൺകുട്ടിയേയും അമ്മയേയും പീഡിപ്പിച്ചതും അതിനുശേഷം പുറത്തേക്കെറിഞ്ഞതും. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഒർബിറ്റ് ഏവിയേഷൻ കമ്പനിയുടേതാണ് ബസ്. കമ്പനിക്കു കീഴിലുള്ള ബസുകളെല്ലാം തൽകാലത്തേക്കു നിരത്തിൽ ഇറക്കേണ്ടെന്നാണ് ഉപമുഖ്യമന്ത്രിയുടെ തീരുമാനം.

കമ്പനി അടച്ചുപൂട്ടണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഡൽഹിയിൽ പീഡന ശ്രമത്തെതുടർന്ന് യൂബർ ടാക്‌സി നിരോധിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പാർട്ടികളുടെ പ്രക്ഷോഭം. പഞ്ചാബിൽ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ സർക്കാർ പിരിച്ചുവിടണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

പ്രതിഷേധ സൂചകമായി സംഭവം നടന്നു നാലു ദിവസമായിട്ടും പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാൻ കുടുംബം തയാറായിട്ടില്ല. ബസ് ഉടമകൾക്ക് സംഭവത്തിൽ പങ്കില്ലാത്തതിനാൽ അവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് മോഗ ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എന്നാൽ സുഖ്ബീർ സിങ് ബാദലിനെതിരെ കേസെടുക്കണമെന്ന നിലപാടിലാണ് പെൺകുട്ടിയുടെ പിതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP