Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെനഗറിനെതിരെ കുറ്റപത്രം; കുൽദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരും സിബിഐ കുറ്റപത്രം; ആദ്യ കുറ്റപത്രത്തിൽ സഹായി ജയ്ദീപ് സിങ് അടക്കം അഞ്ചുപേരുടെ പേരും

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെനഗറിനെതിരെ കുറ്റപത്രം; കുൽദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരും സിബിഐ കുറ്റപത്രം; ആദ്യ കുറ്റപത്രത്തിൽ സഹായി ജയ്ദീപ് സിങ് അടക്കം അഞ്ചുപേരുടെ പേരും

ഡൽഹി: രാജ്യത്ത് ഏറെ കോളിളക്കം ശ്രിഷ്ടിച്ച ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ കുൽദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരുമുണ്ട്. ബലാത്സംഗം കൂടാതെ പോക്സോ നിയമപ്രകാരവും കുൽദീപിനെതിരെ കേസുണ്ട്. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്.

ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് കുൽദീപിന്റെ സഹോദരൻ ജയ്ദീപ് സിങ് അടക്കം അഞ്ചുപേർക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ബലാത്സംഗം, കലാപം ഉണ്ടാക്കൽ, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയാണ് സിബിഐ അന്വേഷിച്ചത്.

2017 ജൂൺ നാലിനാണ് ബലാത്സംഗം നടന്നത്. ജോലി അഭ്യർത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എൽഎൽഎക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് നീതി തേടി പെൺകുട്ടിയും പിതാവും യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്.

തുടർന്ന് സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് കുൽദീപ് സെനഗറിനെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP