Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.

സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.

ന്യൂഡൽഹി: സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയുടെ സന്ദർശക ഡയറി ആരാണ് നൽകിയതെന്ന് വെളിപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് സുപ്രീം കോടതിയെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ അറിയിച്ചു. അതിനാൽ ഡയറിയുടെ ഉറവിടം വെളിപ്പെടുത്താനാവില്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക ഡയറി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി പ്രശാന്ത് ഭൂഷണോട് നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ടുജി കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് ആരാണ് നൽകിയതെന്ന് വ്യക്തമാക്കാനാകില്ലെന്ന് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചത്. കേസ് വീണ്ടും 22ന് കോടതി പരിഗണിക്കും.

രഞ്ജിത് സിൻഹയുടെ സന്ദർശക ഡയറിയിലെ വിവരങ്ങൾ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡയറി നൽകിയ ആളുടെ പേര് സീൽ ചെയ്ത കവറിൽ നൽകണമെന്നുമായിരുന്നു സുപ്രീംകോടതി നിർദ്ദേശം. ഡയറി ആരാണ് നൽകിയെന്നത് പ്രസക്തമല്ലെന്ന പ്രശാന്ത് ഭൂഷണിന്റെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സത്യവാങ്മൂലം പ്രശാന്ത് ഭൂഷൺ നൽകിയത്.

പ്രശാന്ത് ഭൂഷണിന്റെ കൈവശമുള്ള സന്ദർശക ഡയറി വ്യാജമാണെന്നാണ് രഞ്ജിത് സിൻഹയുടെ വാദം. ഡയറിയിലെ 90 ശതമാനം പേരുകളും വ്യാജമാണെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചിരുന്നു. അതിനാൽ തന്റെ വസതിയിലെ സന്ദർശകരുടെ ഡയറി പ്രശാന്ത് ഭൂഷണിന്റെ കൈയിലെത്തിച്ചത് ആരാണെന്ന് വെളിപ്പെടുത്തണമെന്നും രഞ്ജിത് സിൻഹ ആവശ്യപ്പെടുന്നു.

ടുജി കേസിൽ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരുമായും കൽക്കരി കേസിലെ പ്രതികളുമായും രഞ്ജിത് സിൻഹ കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണത്തിൽനിന്നു സിൻഹയെ മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷൺ കോടതിയെ സമീപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP