Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് കോടി രൂപയുടെ മോതിരം; 1.40 കോടി രൂപയുടെ ആഡംബര വാച്ച്; നീരവ് മോദിയുടെ ആഡംബര വസതിയിൽ സിബിഐ റെയ്ഡ്; മുംബൈയിലെ വസതിയിൽ നിന്നും കണ്ടെടുത്തത് അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകൾ

പത്ത് കോടി രൂപയുടെ മോതിരം; 1.40 കോടി രൂപയുടെ ആഡംബര വാച്ച്; നീരവ് മോദിയുടെ ആഡംബര വസതിയിൽ സിബിഐ റെയ്ഡ്; മുംബൈയിലെ വസതിയിൽ നിന്നും കണ്ടെടുത്തത് അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകൾ

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിച്ച് രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഉൾപ്പെടെ കോടിക്കണക്കിന് വിലമതിക്കുന്ന വസ്തു വകകളാണ് പൊലീസ് കണ്ടെടുത്തത്.

ഇതിന് പുറമേ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുരാതന ആഭരണങ്ങളുടേയും പെയിന്റിങ്ങുകളുടേയും വൻ ശേഖരവും പൊലീസ് കണ്ടെടുത്തു. അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകൾ പരിശോധനയിൽ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.

വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലിൽ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകൾ പരിശോധനയിൽ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.

നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകൾ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തൽ.

ജാമ്യച്ചീട്ടുകളിന്മേൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP