Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് ഫലം പ്രഖ്യാപിച്ചു; വിജയം 82 ശതമാനം; 99.4 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി നോയിഡയിലെ രക്ഷ ഗോപാൽ; പുറത്തുവന്നത് മോഡറേഷൻ ചേർത്തുള്ള അവസാന ഫലം

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് ഫലം പ്രഖ്യാപിച്ചു; വിജയം 82 ശതമാനം; 99.4 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി നോയിഡയിലെ രക്ഷ ഗോപാൽ; പുറത്തുവന്നത് മോഡറേഷൻ ചേർത്തുള്ള അവസാന ഫലം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 82 ശതമാനമാണ് വിജയം. 99.6 ശതമാനം മാർക്ക് നേടിയ നോയിഡയിലെ അമിറ്റി ഇന്റർനാഷനൽ സ്‌കൂളിലെ രക്ഷ ഗോപാൽ ആണ് ഈ വർഷം ഏറ്റവുമധികം മാർക്ക് നേടിയ വിദ്യാർത്ഥി.

രാജ്യത്തെ 10,678 സ്‌കൂളുകളിൽനിന്നായി 10,98,891 വിദ്യാർത്ഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വർഷം എഴുതിയത്. www.cbseresults.nic.in, www.results.nic.in തുടങ്ങിയ വെബ്‌സൈറ്റുകളിൽനിന്നു ഫലം അറിയാം.

കഴിഞ്ഞ വർഷം 83 ശതമാനം ആയിരുന്നു വിജയം. മോഡറേഷൻ തുടരാനുള്ള ഡൽഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നത്. മോഡറേഷൻ ചേർത്താണ് ഫലം പ്രഖ്യാപിച്ചതും.

പ്രയാസമുള്ള ചോദ്യങ്ങൾക്കു ഗ്രേസ് മാർക്ക് അനുവദിക്കുന്ന രീതി നിർത്തലാക്കി സിബിഎസ്ഇ ഉത്തരവിട്ടിരുന്നു.

എന്നാൽ, വിദ്യാർത്ഥികളുടെ ഉപരിപഠന പ്രവേശനത്തെ ബാധിക്കുമെന്നതിനാൽ നിലവിലുള്ള സംവിധാനം തുടരാൻ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ഉപരിപഠന അവസരത്തെ ബാധിക്കുമെന്നതിനാൽ മോഡറേഷൻ അവസാനിപ്പിച്ച തീരുമാനം അടുത്ത വർഷംമുതൽ നടപ്പാക്കാമെന്നാണു കോടതി നിർദ്ദേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP