Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് പേർ ഝാർഖണ്ഡിൽ അറസ്റ്റിൽ; ഒമ്പത് കുട്ടികളും കസ്റ്റഡിയിൽ; കൂടുതൽ ചോദ്യപ്പേപ്പർ ചോർന്നെന്ന് ആരോപിച്ച് വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് പേർ ഝാർഖണ്ഡിൽ അറസ്റ്റിൽ; ഒമ്പത് കുട്ടികളും കസ്റ്റഡിയിൽ; കൂടുതൽ ചോദ്യപ്പേപ്പർ ചോർന്നെന്ന് ആരോപിച്ച് വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

റാഞ്ചി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജാർഖണ്ഡ് പൊലീസ്. സംഭവവുമായി ബന്ധമുള്ള ഒമ്പത് കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയതായും ഛാത്ര ജില്ല പൊലീസ് മേധാവി അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ അറസ്റ്റാണിത്.

അതേ സമയം, ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രക്ഷോഭം വ്യാപിക്കുകയാണ്. ഡൽഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാർത്ഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. നേരത്തെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ 10 വാട്‌സ് ആപ് ഗ്രൂപ്പിന്റെ അഡ്‌മിന്മാരും ഉൾപ്പെടും.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ 12ാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ഏപ്രിൽ 25ന് നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. പ്രവാസി വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷയില്ല. 10ാം ക്ലാസ് കണക്കുപരീക്ഷ തൽക്കാലമില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ജൂലൈയിൽ ഡൽഹിയിലും ഹരിയാനയിലും മാത്രം കണക്കുപരീക്ഷ നടത്തുമെന്നുമാണ് സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് വിശദീകരിച്ചത്.

സി.ബി.എസ്.ഇ പരീക്ഷ കൺട്രോളറിൽ നിന്ന് എസ്.ഐ.ടി വിവരങ്ങൾ ശേഖരിച്ചു. ഡൽഹിയിൽ 35,000 രൂപക്കാണ് ചോദ്യപേപ്പർ പല വിദ്യാർത്ഥികൾക്കും ലഭിച്ചത്. എന്നാൽ, വിദ്യാർത്ഥികൾ ഇത് 5000 രൂപ മുതൽ മേലോട്ടുള്ള തുകക്ക് മറിച്ച് വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ആറായിരത്തോളം വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഡൽഹി സ്വദേശിയായ യുവതി പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ അഡ്‌മിനായ പത്തോളം വാട്‌സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് ചോദ്യങ്ങൾ കൈമാറിയതെന്നാണ് സംശയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP