Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിഭാഷാ സമ്പ്രദായത്തിന്റെ ഭാഗമായി ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല; സിബിഎസ്ഇ സ്‌കൂളുകളിൽ സംസ്‌കൃതം നിർബന്ധമാക്കില്ലെന്നു വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ; ത്രിഭാഷാ സമ്പ്രദായം പത്താം ക്ലാസ് വരെയാക്കാൻ സിബിഎസ്ഇ ശിപാർശ

ത്രിഭാഷാ സമ്പ്രദായത്തിന്റെ ഭാഗമായി ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല; സിബിഎസ്ഇ സ്‌കൂളുകളിൽ സംസ്‌കൃതം നിർബന്ധമാക്കില്ലെന്നു വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ; ത്രിഭാഷാ സമ്പ്രദായം പത്താം ക്ലാസ് വരെയാക്കാൻ സിബിഎസ്ഇ ശിപാർശ

 

ന്യൂഡൽഹി: ത്രിഭാഷാ സമ്പ്രദായം പത്താം ക്ലാസു വരെ വ്യാപിപ്പിക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു ഭാഷാപഠനം നിർബന്ധിതമായി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. സമ്പ്രദായത്തിന്റെ ഭാഗമായി സംസ്‌കൃതം സ്‌കൂളുകളിൽ നിർബന്ധമാക്കില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ എട്ടാം ക്ലാസ് വരെ നടപ്പാക്കുന്ന ത്രിഭാഷാ സമ്പ്രദായം ഒമ്പത്, പത്ത് ക്ലാസുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് സിബിഎസ്ഇ ഗവേണിങ് ബോഡി കഴിഞ്ഞദിവസം ശിപാർശ ചെയ്തത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒഴികെ രാജ്യവ്യാപകമായി എട്ടാം ക്ലാസ് വരെ ഈ സമ്പ്രദായം ഇപ്പോൾ തുടരുന്നുണ്ട്.

ത്രിഭാഷാ സമ്പ്രദായത്തിൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയും ഇംഗ്ലീഷും മറ്റൊരു ഇന്ത്യൻ ഭാഷയും പഠിപ്പിക്കണം. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയും ഇംഗ്ലീഷും മാതൃഭാഷയും പഠിക്കണമെന്നാണ്. എന്നിരുന്നാലും ഭൂരിഭാഗം സ്‌കൂളുകളും മാതൃഭാഷയ്ക്കു പകരം ഹിന്ദിയും പിന്നെ ഇംഗ്ലീഷും മറ്റേതെങ്കിലും വിദേശ ഭാഷ(ജർമൻ, മണ്ഡാരിൻ തുടങ്ങിയ)യും പഠിപ്പിച്ചുവരുന്നു. മുമ്പ് മാനവവിഭശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി കേന്ദ്രീയവിദ്യാലയം സ്‌കൂളുകളിൽ ജർമനു പകരം സംസ്‌കൃതം പഠിപ്പിക്കൽ നിർബന്ധിച്ചു നടപ്പാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവേദ്കർ വിശദീകരണം നല്കിയിരികകുന്നത്. 2017-18 അധ്യയന വർഷം മുതൽ ത്രിഭാഷാ സമ്പ്രദായം പത്താം ക്ലാസ് വരെ നീട്ടാനാണ് ശിപാർശ ചെയ്തിരുന്നത്. ഇതോടൊപ്പം സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് സിബിഎസ്ഇ ബോർഡിന്റെ തന്നെ പത്താം ക്ലാസ് പരീക്ഷ നിർബന്ധമാക്കാനും ശിപാർശ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP