Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ: നിയമഭേദഗതി ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ: നിയമഭേദഗതി ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരാനുള്ള ഓർഡിനൻസ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കാണ് വധശിക്ഷ ഉറപ്പാക്കുന്നത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതി ചെയ്താണ് ഓർഡിനസിന് രൂപം നൽകിയത്. വധശിക്ഷ വ്യവസ്ഥ ചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പോക്‌സോ നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റത്തിന് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്, കുറഞ്ഞ ശിക്ഷ ഏഴ് വർഷവുമാണ്. 12 വയസ് വരെയുള്ള കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ബിൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ അടുത്തിടെ പാസാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP