Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനന സർട്ടിഫിക്കറ്റ് വേണ്ട; മാതാപിതാക്കളിൽ ഒരാളുടെ രേഖകൾ മതി; വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമില്ല; മേലുദ്യോഗസ്ഥന്റെ കത്തു വേണ്ട; ആധാർ കാർഡ് നിർബന്ധം; പുതിയ പാസ്‌പോർട്ട് എടുക്കാനുള്ള നിയമത്തിലെ മാറ്റങ്ങൾ അറിയാമോ?

ജനന സർട്ടിഫിക്കറ്റ് വേണ്ട; മാതാപിതാക്കളിൽ ഒരാളുടെ രേഖകൾ മതി; വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമില്ല; മേലുദ്യോഗസ്ഥന്റെ കത്തു വേണ്ട; ആധാർ കാർഡ് നിർബന്ധം; പുതിയ പാസ്‌പോർട്ട് എടുക്കാനുള്ള നിയമത്തിലെ മാറ്റങ്ങൾ അറിയാമോ?

ന്യൂഡൽഹി: പാസ്പോർട്ട് ലഭിക്കാൻ ഇനി ജനന സർട്ടിഫിക്കറ്റ് വേണ്ട, പകരം ആധാറോ പാൻ കാർഡോ മതിയെന്ന് കേന്ദ്ര സർക്കാർ. ജനന സർട്ടിഫിക്കറ്റിന് പകരം ആധാർ കാർഡോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. പൗരന്മാർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുത്തൻ തീരുമാനം.

1980ലെ പാസ്‌പോർട്ട് നിയമപ്രകാരം 26-01-1989ന് ശേഷം ജനിച്ചവരെല്ലാം പാസ്‌പോർട്ട് അപേക്ഷയോടൊപ്പം നിർബന്ധമായും ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇതിന് പകരം സ്‌കൂളിൽ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള വയസ് തെളിക്കുന്നതിനുള്ള സർട്ടിഫിക്കറ്റോ പാൻ കാർഡോ, ആധാർ കാർഡോ തിരിച്ചറിയിൽ കാർഡോ ഹാജരാക്കിയാൽ മതിയെന്നാണ് പുതിയ ഉത്തരവ് . സർക്കാർ ജോലിക്കാർക്ക് സർവീസ് റെക്കോഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതി.

പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ജനനസർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന എടുത്ത് കളയുന്നു. ജനന സർട്ടിഫിക്കറ്റിന് പകരം ആധാറോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇന്ത്യയിലെ പൗരന്മാർക്ക് പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.പുതിയ പാസ്‌പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും.

വർഷങ്ങളായി പാസ്പോർട്ട് നിയമപ്രകാരം തിരിച്ചറിയൽ രേഖകൾക്കൊപ്പം ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. 1989 മുതലുള്ളവർക്കാണ് ഈ നിയമം നിർബന്ധമാക്കിയിരുന്നത്. ഇതിന് പകരം സ്‌കൂളിൽ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള വയസ് തെളിക്കുന്നതിനുള്ള സർട്ടിഫിക്കറ്റോ പാൻ കാർഡോ, ആധാർ കാർഡോ തിരിച്ചറിയിൽ കാർഡോ ഹാജരാക്കിയാൽ മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

60 വയസിന് മുകളിലും 8 വയസിന് താഴെയുമുള്ളവർക്ക് പാസ്പോർട്ട് അപേക്ഷാ ഫീസിൽ പത്ത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. ഡിവോഴ്സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകർതൃ സ്ഥാനത്തുള്ളവർ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാൽ മതി. അതിനുപുറമെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി.

പുതിയ പാസ്പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ളീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും. ഈ നിയമങ്ങൾ 2016 ഡിസംബർ മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അപേക്ഷിക്കുന്നവർ നിയമപരമായി വേർപിരിഞ്ഞവരാണെങ്കിൽ അത് തെളിയിക്കുന്നതിന് ഡിവോഴ്സ് രേഖകളോ ദത്തെടുക്കൽ രേഖകളോ ഹാജരാക്കേണ്ടതില്ലെന്നും ചോദ്യത്തിന് മറുപടിയായി വി.കെ. സിങ് പാർലമെന്റിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP