Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന് സൗജന്യ അരി നൽകില്ലെന്ന നിലപാട് വിവാദമായതോടെ ശരവേഗത്തിൽ തിരുത്തലുമായി കേന്ദ്രം; അരിക്ക് പണം ഈടാക്കില്ലെന്ന് ഭഷ്യവകുപ്പ് മന്ത്രി റാം വിലാസ് പാസ്വാൻ; കേന്ദ്രം നൽകിയ 89,540 മെട്രിക് ടൺ അരി ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമല്ലെന്നും വിശദീകരണം

കേരളത്തിന് സൗജന്യ അരി നൽകില്ലെന്ന നിലപാട് വിവാദമായതോടെ ശരവേഗത്തിൽ തിരുത്തലുമായി കേന്ദ്രം; അരിക്ക് പണം ഈടാക്കില്ലെന്ന് ഭഷ്യവകുപ്പ് മന്ത്രി റാം വിലാസ് പാസ്വാൻ; കേന്ദ്രം നൽകിയ 89,540 മെട്രിക് ടൺ അരി ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമല്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിന് സൗജന്യ അരി നൽകില്ലെന്ന നിലപാട് വിവാദമായതോടെ ശരവേഗത്തിൽ തിരുത്തലുമായി കേന്ദ്ര സർക്കാർ. കേരളത്തിനു അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പസ്വാൻ പറഞ്ഞു. കേന്ദ്രം നൽകിയ 89,540 മെട്രിക് ടൺ അരി ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വരില്ല. 100 ടൺ പയർവർഗങ്ങളും കേരളത്തിനു അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മതിയായ വിതരണം ഉറപ്പ് വരുത്തി ദിവസേന 80 ടൺ പയർവർഗങ്ങൾ നൽകാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അരിയും ധാന്യങ്ങളും പൂർണമായും സൗജന്യമായിരിക്കും. കേരളം 1.18 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിനു ഇനിയുംആവശ്യമായി വന്നാൽ സഹായിക്കാൻ തന്റെ വകുപ്പ് തയാറാണെന്നും പസ്വാൻ അറിയിച്ചു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നൽകില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് വിവാദമായിരുന്നു. പണം നൽകിയില്ലെങ്കിൽ കേരളത്തിന് അനുവദിച്ച ദുരിതാശ്വാസ ഫണ്ടിൽനിന്ന് കുറയ്ക്കുമെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.

89,540 മെട്രിക് ടൺ അരിക്ക് 233 കോടി രൂപയാണ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരളം തത്ക്കാലം പണം നൽകേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.കേരളത്തിന് വിദേശ സഹായങ്ങൾ വേണ്ടെന്നും കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഉൾപ്പെടെയുള്ള സഹായം വേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. കേരളത്തിനാവശ്യമായ ദുരിതാശ്വാസ നടപടികൾ രാജ്യത്തിന് സ്വീകരിക്കാനാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

വിദേശ രാജ്യങ്ങൾ കേരളത്തെ സഹായിക്കാനായി രംഗത്ത് എത്തിയിരിക്കുമ്പോഴാണ് കേന്ദ്രസർക്കാർ അരിയുടെ തുക ആവശ്യപ്പെട്ടത്. യുഎഇ 700 കോടി രൂ പയുടെ സഹായമാണ് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP