Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിജിയുടേയും പട്ടേലിന്റേയും മാത്രം ഓർമ്മദിനങ്ങളിൽ ഇനി കേന്ദ്ര സർക്കാർ അനുസ്മരണം; മുൻ പ്രധാനമന്ത്രിമാരുടെ അനുസ്മരണങ്ങൾക്കായി കാശ് ചെലവാക്കില്ലെന്ന് മോദി സർക്കാർ

ഗാന്ധിജിയുടേയും പട്ടേലിന്റേയും മാത്രം ഓർമ്മദിനങ്ങളിൽ ഇനി കേന്ദ്ര സർക്കാർ അനുസ്മരണം; മുൻ പ്രധാനമന്ത്രിമാരുടെ അനുസ്മരണങ്ങൾക്കായി കാശ് ചെലവാക്കില്ലെന്ന് മോദി സർക്കാർ

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെയും ഒഴികെയുള്ളവരുടെ ജന്മ, ചരമ വാർഷികങ്ങൾക്ക് അനുസ്മരണങ്ങൾ സംഘടിപ്പിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജവഹർലാൽ നെഹ്‌റു അടക്കമുള്ള മുൻ പ്രധാനമന്ത്രിമാരുടെ ഓർമ്മദിനങ്ങളിൽ അനുസ്മരണങ്ങൾ ഇനി സർക്കാർ ചെലവിൽ നടത്തില്ല.

ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായിരുന്നു. ദേശീയ ഐക്യ ദിനമായി ആചരിച്ചും വന്നു. ഇത്തവണ ഇതേ ദിവസം ദേശീയ ഐക്യ ദിനം ഉണ്ടാകും. എന്നാൽ അത് സർദാർ പട്ടേലിന്റെ പേരിലായിരിക്കും. ഈ മാസം 31ന് സർദാർ പട്ടേലിന്റെ നൂറ്റിമുപ്പത്തിയൊന്പതാമത് ജന്മവാർഷികം രാജ്യം ആഘോഷിക്കുന്നുണ്ട്

സർദാറിന്റെ ഓർമ്മ നിലനിർത്തി ദേശീയ ഐകദിനം എന്ന പേരിൽ ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കേന്ദ്ര സർക്കാർ ഏകതയ്ക്കായി കൂട്ടയോട്ടം സംഘടിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമെന്ന നിലയിലാണ് ഈ ദിനം ആചരിച്ചു വന്നത്.

സർദാർ പട്ടേലിന്റെ ജന്മവാർഷികം ഏകതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തുന്നതിന് പട്ടേൽ നൽകിയ സംഭാവനകളെ ഓർമിപ്പിക്കുന്നതിന് ഈ ദിനം ഉപകരിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

ഗാന്ധിജിയുടേതൊഴികെ മറ്റൊരു നേതാവിന്റെയും ജന്മ-ചരമ വാർഷിക ദിനങ്ങൾക്ക് ചടങ്ങുകൾ സംഘടിപ്പിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ ചെറിയൊരു ഭേദഗതി വരുത്തിയാണ് സർദാർ പട്ടേലിന്റെ ഓർമദിനം കേന്ദ്ര സർക്കാർ ആചരിക്കുന്നത്. നെഹ്‌റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും അടക്കമുള്ള മുൻ പ്രധാനമന്ത്രിമാരുടെ ഓർമ ദിനങ്ങൾ ബന്ധപ്പെട്ട ട്രസ്റ്റുകൾ വേണം നടത്തേണ്ടത്.

സ്‌കൂളുകളിലെ പാഠപുസ്തകങ്ങളിൽ പോലും ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിനെ വേണ്ടവിധം പരിചയപ്പെടുത്തിയിട്ടില്ലെന്നും പത്താം ക്‌ളാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഒരിടത്തു മാത്രമാണ് പട്ടേലിന്റെ പേര് പരാമർശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP