Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം എല്ലാവർക്കും ഒരുപോലെ; മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച സംഭവത്തിൽ കേന്ദ്രം വിമാന കമ്പനികൾക്കൊപ്പം; ശിവസേനാ എംപിയുടെ നിലപാട് ശരിയല്ലെന്ന് കേന്ദ്രസർക്കാർ

നിയമം എല്ലാവർക്കും ഒരുപോലെ; മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച സംഭവത്തിൽ കേന്ദ്രം വിമാന കമ്പനികൾക്കൊപ്പം; ശിവസേനാ എംപിയുടെ നിലപാട് ശരിയല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി കരണത്തടിച്ചെന്ന ആരോപണത്തിൽ ശിവസേനാ എംപിക്ക് ഒരു ദയവും പ്രതീക്ഷിക്കേണ്ട. ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദിന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനികളുടെ തീരുമാനത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നു പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു വിമാനത്തിനുള്ളിൽ അക്രമം കാണിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.

നമ്മൾക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളാണുള്ളത്. പക്ഷെ, ഒരിക്കലും ഒരു എംപി ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിക്കുന്നില്ല. വിമാനത്തിനുള്ളിൽ ഏതുതരം അക്രമം കാണിച്ചാലും അത് അപകടകരമാണ് വ്യോമയാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയും ഇത്തരം നടപടിയെ അംഗീകരിക്കില്ലെന്നാണ് വിഷയത്തിൽ നേരത്തെ അദ്ദേഹം പ്രതികരിച്ചത്. കായികമായി ആളുകളെ നേരിടുന്നത് ഒരു രാഷ്ട്രീയ പാർട്ടിയും പിന്തുണയ്ക്കില്ല. ഇത്തരം സംഭവം ഇനിയൊരിക്കലും നടക്കാൻ പാടില്ലെന്നും അശോക് ഗജപതി രാജു പറഞ്ഞു. അതിനിടെ, എംപിക്ക് വിലക്കേർത്തിയ നടപടിയിൽ ആറ് ശിവസേന എംപിമാർ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനോട് പരാതി അറിയിച്ചു.

ഇക്കോണമി ക്ലാസ് മാത്രമുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എംപി ആദ്യം ഇടഞ്ഞത്. പുണെയിൽനിന്ന് ഡൽഹിയിൽ വിമാനം എത്തിയിട്ടും പ്രതിഷേധിച്ച് ഇറങ്ങാതിരുന്ന ഗായ്ക്വാദിനോട്, താൻ മേലധികാരികളെ അറിയിക്കുമെന്നു പറഞ്ഞതാണ് 62 വയസ്സുള്ള സുകുമാറിനെ ചെരുപ്പൂരി അടിക്കാൻ കാരണം.

മർദനമേറ്റ സുകുമാർ മലയാളിയാണ്. 25 തവണ അയാളെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നു ഗായ്ക്വാദ് തന്നെ അവകാശപ്പെടുകയും ചെയ്തു. ഇതേതുടർന്ന് മിക്ക വിമാനക്കമ്പനികളും രവീന്ദ്ര ഗായ്ക്വാദിന് വിമാന യാത്ര നിഷേധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP