Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ട്രെയിൻ ടിക്കറ്റിൽ ഇനി കൈ പൊള്ളും':യാത്രാ നിരക്കിൽ വർധനവിന് സാധ്യത; പെൻഷൻ വിതരണത്തിന് പ്രതിവർഷം 50,000 കോടി രൂപയുടെ ബാധ്യതയും യാത്രാ ചെലവിൽ 35,000 കോടി രൂപ നഷ്ടവും; റെയിൽവേയുടെ പെൻഷൻ ബാധ്യത ഭാഗികമായെങ്കിലും ധനകാര്യ മന്ത്രാലയം ഏറ്റെടുക്കണമെന്ന് റിപ്പോർട്ട്

'ട്രെയിൻ ടിക്കറ്റിൽ ഇനി കൈ പൊള്ളും':യാത്രാ നിരക്കിൽ വർധനവിന് സാധ്യത; പെൻഷൻ വിതരണത്തിന് പ്രതിവർഷം 50,000 കോടി രൂപയുടെ ബാധ്യതയും യാത്രാ ചെലവിൽ 35,000 കോടി രൂപ നഷ്ടവും; റെയിൽവേയുടെ പെൻഷൻ ബാധ്യത ഭാഗികമായെങ്കിലും ധനകാര്യ മന്ത്രാലയം ഏറ്റെടുക്കണമെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കിൽ വർധനവുണ്ടാകും എന്ന സൂചനയാണ് ഇപ്പോൾ റെയിൽവേ മന്ത്രാലയത്ത് നിന്നും പുറത്ത് വരുന്നത്. യാത്രാ നിരക്കിൽ കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നാണ് പാർലമെന്ററി സമിതി നിർദ്ദേശം നൽകിയിരിക്കുന്നത്. യാത്രാ ചെലവുകളിൽ 35,000 കോടി രൂപയുടെ നഷ്ടവും പെൻഷൻ വിതരണത്തിൽ 50,000 കോടി രൂപയുടെ ബാധ്യതയുമാണ് റെയിൽവേയ്ക്ക് ഇപ്പോഴുള്ളത്. റെയിൽവേയ്ക്ക് ഇപ്പോഴുള്ള വരുമാനത്തിൽ കാര്യമായ വർധനയില്ല. ഇത് കണക്കിലെടുത്താണ് കാലാനുസൃതമായ പരിഷ്‌കാരത്തലൂടെ മാത്രമേ നഷ്ടം നികത്താൻ സാധിക്കൂ എന്ന് റെയിൽവേ കൺവെൻഷൻ കമ്മറ്റി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് നിർദ്ദേശിച്ചിരിക്കുന്നത്. റെയിൽവേയിൽ ഫ്‌ളെക്‌സി ചാർജ് രീതി നടപ്പാക്കിയതിലൂടെ റെയിൽവേയ്ക്കുണ്ടായ ഗുണങ്ങൾ വിലയിരുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.

2013 മുതൽ 2018 വരെയുള്ള കാലയളവിൽ 2014-2015 സാമ്പത്തിക വർഷം ഒഴിച്ചു മറ്റു വർഷങ്ങളിൽ ആഭ്യന്തര വരുമാന ലക്ഷ്യങ്ങൾ കൈവരിക്കാനായിട്ടില്ലെന്നതിൽ സമിതി ആശങ്ക പ്രകടിപ്പിച്ചു. ശമ്പള, പെൻഷൻ ഘടനകൾ കണക്കാക്കുന്നതു മറ്റൊരു മന്ത്രാലയമാണെങ്കിലും, ആ തുക കണ്ടത്തേണ്ടതിന്റെ ബാധ്യത റെയിൽവേ മന്ത്രാലയത്തിനാണ്. റെയിൽവേ ഒഴികെയുള്ള മന്ത്രാലയങ്ങളുടെ പെൻഷൻ ബാധ്യത ധനകാര്യ വകുപ്പിനാണ്. പെൻഷൻ വിതരണത്തിനായി വൻ തുക ചെലവഴിക്കേണ്ടിവരുന്നത് റെയിൽവേയെ വലിയ തോതിൽ ബാധിക്കുന്നു.കേന്ദ്ര - റെയിൽവേ ബജറ്റുകൾ ഒന്നിച്ചാക്കിയതു കൂടി പരിഗണിച്ചു ധനകാര്യ മന്ത്രാലയവുമായി ചർച്ച നടത്തുകയും റെയിൽവേയുടെ പെൻഷൻ ബാധ്യത ഭാഗീകമായെങ്കിലും ധനകാര്യ മന്ത്രാലയം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ബിജു ജനതാദൾ എംപി ഭർതുഹരി മെഹ്താബ് അധ്യക്ഷനായ സമിതിയാണു റിപ്പോർട്ട് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP