Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുപി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂളിൽ പോവുന്നത് ഏഴ് മുതൽ പത്ത് കിലോ വരെ തൂക്കം പേറി; പിരീഡുകളുടെ എണ്ണം കുറയ്ക്കുകയോ വർക്ക് ബുക്കുകൾ സ്‌കൂളിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ പത്രസമ്മേളനം

യുപി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂളിൽ പോവുന്നത് ഏഴ് മുതൽ പത്ത് കിലോ വരെ തൂക്കം പേറി; പിരീഡുകളുടെ എണ്ണം കുറയ്ക്കുകയോ വർക്ക് ബുക്കുകൾ സ്‌കൂളിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ പത്രസമ്മേളനം

ചന്ദ്രപൂർ: കേരളത്തിൽ ആയാലും മറ്റേത് സംസ്ഥാനങ്ങളിൽ ആണെങ്കിലും സ്‌കൂൾ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗിന്റെ ഭാരത്തിന് യാതൊരു കുറവുമില്ല. ദിവസവും അഞ്ച് മുതൽ പത്ത് കിലോ തൂക്കം വരെ പേറി സ്‌കൂളിൽ പോകണ്ടി വരുന്ന അവസ്ഥ ഭീകരമാണ്. കേരളത്തിൽ ബാലാവകാശ കമ്മീഷൻ ഈ വിഷയത്തിൽ ഇടപെടൽ നടത്തിയെങ്കിലും ബാഗിന്റെ തൂക്കം ഇനിയും കുറഞ്ഞിട്ടില്ല. അതിനിടെ തങ്ങളുടെ ദുരിതങ്ങൾ ലോകത്തെ അറിയാക്കാൻ വേണ്ടി മഹാരാഷ്ട്രയിൽ ഏഴാംക്ലാസ് വിദ്യാർത്ഥികൾ നടത്തിയ വാർത്താസമ്മേളനം മാദ്ധ്യമപ്രവർത്തകരെ ഞെട്ടിച്ചു.

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ വാർത്താ സമ്മേളനം നടത്തിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഏഴു കിലോയോളം തോളിലേറ്റിയാണ് രാവിലെ സ്‌കൂളിലെത്തുന്നതെന്നും ഭാരം താങ്ങാനാകുന്നില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഓരോ ദിവസവും എട്ട് വിഷയങ്ങൾക്കായി കുറഞ്ഞത് 16 പുസ്തകങ്ങളെങ്കിലും സ്‌കൂളിൽ കൊണ്ടുപോകണം. എടുക്കുന്ന വിഷയങ്ങൾ അനുസരിച്ച് ചില ദിവസങ്ങളിൽ പുസ്തകങ്ങളുടെ എണ്ണം 18 മുതൽ 20 വരെയായി ഉയരും. അഞ്ച് മുതൽ ഏഴ് കിലോ വരെയാണ് ബാഗിന്റെ ഭാരം. മൂന്നാം നിലയിലുള്ള ക്ലാസിലേക്ക് ബാഗും പുറത്തിട്ട് പോകുക ഏറെ പ്രയാസകരമാണ്. ബാഗിന്റെ ഭാരം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രധാന അദ്ധ്യാപകന് നിവേദനം നൽകിയതാണ്.

എന്നാൽ അതൊന്നും ഫലംകണ്ടില്ല. ചില വിദ്യാർത്ഥികളുടെ ബാഗുകൾ അവരുടെ രക്ഷിതാക്കളാണ് വഹിക്കാറുള്ളത്. പ്രതിദിനം ശരാശരി എട്ട് പിരീയഡുകളാണ് ഉള്ളത്. ഓരോ വിഷയത്തിനും ടെക്സ്റ്റ് ബുക്കും വർക്ക്‌ബുക്കും കൊണ്ടുപോകണം. ഇതിനുപുറമെ വേറെ ബുക്കുകളും കൈയിൽ കരുതണം. ചില ദിവസങ്ങളിൽ ഭാരം താങ്ങാവുന്നതിലും കൂടുതലാകുമെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.

പ്രശ്‌നം ചൂണ്ടിക്കാട്ടുക മാത്രമല്ല, പ്രശ്‌ന പരിഹാരവും വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാഗിന്റെ ഭാരം കുറയ്ക്കാൻ പീരിയഡുകൾ കുറയ്ക്കുകയോ വർക്കുകൾ സ്‌കൂളിൽ സൂക്ഷിക്കാൻ സൗകര്യമുണ്ടാക്കുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. തങ്ങളുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടില്ലെങ്കിൽ നിരാഹാരമിരിക്കുമെന്നും വിദ്യാത്ഥികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP