Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗശാന്തി ശുശ്രൂഷയുടെ പേരിൽ ആളെ കൂട്ടുന്നവർ കരുതൽ എടുക്കുക; മതപരിവർത്തനത്തിനു കാരണമായ തട്ടിപ്പ് കൺവെൻഷൻകാർക്കെതിരെ സംഘപരിവാർ

രോഗശാന്തി ശുശ്രൂഷയുടെ പേരിൽ ആളെ കൂട്ടുന്നവർ കരുതൽ എടുക്കുക; മതപരിവർത്തനത്തിനു കാരണമായ തട്ടിപ്പ് കൺവെൻഷൻകാർക്കെതിരെ സംഘപരിവാർ

ഹിന്ദുമതത്തിലേക്ക് പുനർ മതപരിവർത്തനം നടത്തുന്ന വാർത്തകൾക്ക് പിന്നാലെ, ന്യൂനപക്ഷങ്ങളുടെ പ്രാർത്ഥിക്കാനുള്ള അവകാശവും സംഘപരിവാർ സംഘടനകൾ ചോദ്യം ചെയ്യുന്നു. ഉത്തർപ്രദേശിൽ ക്രിസ്തീയ സംഘടനകൾ നടത്തുന്ന രോഗശാന്തി ശുശ്രൂഷ പോലുള്ള ചടങ്ങുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരികുന്നത്. ഇത്തരം യോഗങ്ങൾ മതപരിവർത്തനത്തിനുള്ള വേദികളാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

ഷാജഹാൻപുരിലെ ജലാലബാദിലെ ഗുലാറിയ ഗ്രാമത്തിൽ നടന്ന രോഗശാന്തി ശുശ്രൂഷ ചടങ്ങിനിടെ 30-ഓളം പേരെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയതായി സംഘപരിവാർ ആരോപിക്കുന്നു. രോഗം പ്രാർത്ഥനയിലൂടെ സുഖപ്പെടുത്താമെന്ന് പ്രലോഭിപ്പിച്ചാണ് സ്ത്രീകളടക്കമുള്ളവരെ മതം മാറ്റിയതെന്നും ഷാജഹാൻപുരിലെ ബജ്‌റംഗ് ദൾ കൺവീനർ അനൂജ് കുമാർ സിങ് പറഞ്ഞു.

മതപരിവർത്തനത്തിനുള്ള വേദികളായി ഉപയോഗിക്കുന്നുവെന്ന് വ്യക്തമായതുകൊണ്ടാണ് ഇത്തരം യോഗങ്ങൾ നിരോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും അനൂജ് കുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ഭാരതീയ യുവമോർച്ച എന്നീ സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് നടക്കുന്ന മതപരിവർത്തനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് വിഎച്ച്പി നേതാവ് ബ്രിജേഷ് ഗുപ്ത പറഞ്ഞു.

അതിനിടെ, മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണവുമായി ബിഎസ്‌പി എംഎൽഎ നീരജ് മൗര്യയും രംഗത്തെത്തി. ഗുലാറിയ ഗ്രാമത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നറിഞ്ഞ് താനവിടെ എത്തിയതായും എന്നാൽ, ഗ്രാമവാസികൾ വസ്തുതകൾ പുറത്തുവിടാൻ തയ്യാറാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു. എന്നാൽ, ഗ്രാമത്തിൽ ക്രിസ്ത്യൻ പള്ളിയുടെ നിർമ്മാണം ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP