Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേജ്‌രിവാളിനെ പ്രശ്‌നങ്ങൾ വിട്ടൊഴിയുന്നില്ല; ഡൽഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ കേജ്‌രിവാളിനെയും സിസോദിയയേയും പ്രതിചേർത്ത് കുറ്റപത്രം; ആകെ 13 പേരെ പ്രതി ചേർത്തതിൽ 11 ആംആദ്മി എംഎൽഎമാരും; സംഭവത്തിൽ കേജ്‌രിവാളിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്

കേജ്‌രിവാളിനെ പ്രശ്‌നങ്ങൾ വിട്ടൊഴിയുന്നില്ല; ഡൽഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ കേജ്‌രിവാളിനെയും സിസോദിയയേയും പ്രതിചേർത്ത് കുറ്റപത്രം; ആകെ 13 പേരെ പ്രതി ചേർത്തതിൽ 11 ആംആദ്മി എംഎൽഎമാരും; സംഭവത്തിൽ കേജ്‌രിവാളിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങൾ തന്നെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അനുഭവിക്കേണ്ടി വരുന്നതെന്ന സൂചനയാണ് തലസ്ഥാനത്ത് നിന്നും വരുന്നത്. ഡൽഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ കേജ്‌രിവാളിനെ പ്രതി ചേർത്തു. കേജ്‌രിവാളിനു പുറമേ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം പതിമൂന്ന് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. പ്രതി പട്ടികയിലെ മറ്റ് പതിനൊന്നു പേർ ആം ആദ്മി എംഎൽഎമാരാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന്് ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദ്ദിച്ചെന്ന കേസിലാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് ചീഫ് സെക്രട്ടറിയെ എ.എ.പി എംഎ‍ൽഎമാർ മർദ്ദിച്ചുവെന്നാണ് ആരോപണം. സംഭവം വൻ വിവാദമായിരുന്നു. തുടർന്ന് ഡൽഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാരുമായി നിസഹകരണം സമരം നടത്തുകയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. കേസിൽ മുഖ്യമന്ത്രി കെജ്രിവാളിനെ ഡൽഹി പൊലീസ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി കേജ്രിവാളിനെയും ആം ആദ്മി പാർട്ടി നേതൃത്വത്തെയും വെട്ടിലാക്കുന്നതാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ച നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP