Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡീസൽ മോഷ്ടാക്കളെന്ന് ആരോപിച്ച് ആദിവാസിയുവാക്കളെ നഗ്നരാക്കി മർദ്ദിച്ചു; ക്രൂരസംഭവം ഛത്തീസ് ഗഢിൽ

ഡീസൽ മോഷ്ടാക്കളെന്ന് ആരോപിച്ച് ആദിവാസിയുവാക്കളെ നഗ്നരാക്കി മർദ്ദിച്ചു; ക്രൂരസംഭവം ഛത്തീസ് ഗഢിൽ

മറുനാടൻ ഡെസ്‌ക്‌

ജഗൽപ്പൂർ: ഡീസൽ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് ആദിവാസി യുവാക്കളെ നഗ്‌നരാക്കി നിർത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു. ഛത്തീസ് ഗഢിൽ ജഗൽപൂരിലാണ് സംഭവം. വാഹനഉടമയും സുഹൃത്തുമാണ് യുവാക്കളെ ക്രൂരമായി മർദ്ദിച്ചത്. 120 ലിറ്റർ ഡീസൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം

ജൂലായ് 11ന് രാത്രിയാണ് സംഭവം. സംഭവത്തിൽ യുവാക്കൾ പരാതി നൽകിയിരുന്നില്ല, എന്നാൽ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജീവഭയംമൂലമാണ് യുവാക്കൾ പരാതി നൽകാതിരുന്നതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പൊലീസ്  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികളായ വാഹന ഉടമയെയും സുഹൃത്തിനെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഗുഡ്ഡു ശർമ്മ, സുഹൃത്ത് ഷേരുമാണ് അക്രമം നടത്തിയത്. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP