Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ പതാക ഉയർത്തിയതിന് കാശ്മീരിലെ വനിതാ നേതാവ് അറസ്റ്റിൽ; പാക് ടീം ജയിക്കുമ്പോൾ എല്ലാ കാശ്മീരികളും പതാക ഉയർത്തുമെന്ന് അസിയ

പാക്കിസ്ഥാൻ പതാക ഉയർത്തിയതിന് കാശ്മീരിലെ വനിതാ നേതാവ് അറസ്റ്റിൽ; പാക് ടീം ജയിക്കുമ്പോൾ എല്ലാ കാശ്മീരികളും പതാക ഉയർത്തുമെന്ന് അസിയ

ശ്രീനഗർ: കാശ്മീർ താഴ്‌വരയിൽ പാക്കിസ്ഥാൻ ദിനം ആഘോഷിച്ചത് കാശ്മീരിലെ വനിതാ വിഘടനവാദി നേതാവ് അസിയ അന്ദ്രാബിക്കെതിരെ പൊലീസ് കേസ്സെടുത്തു. ദുഃഖ്തറൻ-ഇ-മിലിയറ്റ് എന്ന സംഘടനയുടെ നേതാവായ അസിയ, ഇതിനകം ഒട്ടേറെത്തവണ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജമ്മു കാശ്മീർ ഇന്ത്യയിൽനിന്ന് വേർപെടുത്തി പാക്കിസ്ഥാനോട് ചേർക്കണമെന്നതാണ് അസിയയുടെയും കൂട്ടരുടെയും മുദ്രാവാക്യം.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം തങ്ങൾ കഴിഞ്ഞ 35 വർഷമായി ആഘോഷിക്കാറുണ്ടെന്നും പാക്കിസ്ഥാന്റെ ദേശീയ ദിനത്തിൽ പാക് പതാകകൾ ഉയർത്താറുണ്ടെന്നും അസിയ പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാൻ വിജയിക്കുമ്പോൾ, കാശ്മീർ താഴ്‌വരയിൽ ധാരാളം പാക് പതാകകൾ ഉയരാറുണ്ടെന്ന് അവർ അവകാശപ്പെട്ടു.

കാശ്മീരിൽ പാക്കിസ്ഥാന്റെ പതാകകൾ ഉയർത്തുന്നതിൽ തെറ്റില്ലെന്നാണ് അസിയയുടെ വാദം. കാശ്മീർ ഒരു തർക്കപ്രദേശമാണെന്ന് അസിയ പറയുന്നു. ഇന്ത്യൻ മണ്ണിൽ അത് തുടരുന്നതിനെതിരെയാണ് തങ്ങൾ പോരാടുന്നത്. തർക്കപ്രദേശത്ത് പാക്കിസ്ഥാന്റെ പതാക ഉയർത്തുന്നതിൽ തെറ്റില്ല. എന്നാൽ, ന്യൂഡൽഹിയിലോ മംബൈയിലെ ഉയർത്തുന്നത് തെറ്റാണെന്നും അസിയ പറയുന്നു.

തങ്ങൾ മാത്രമല്ല, ബിജെപി നേതാവ് വികെ സിങ്ങും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്ന് അസിയ ആരോപിച്ചു. പാക്കിസ്ഥാൻ ദിനം ആഘോഷിക്കാനും പാക് ദേശീയ ഗാനം മുഴങ്ങുമ്പോൾ എഴുന്നേറ്റുനിൽക്കാനും പതാക ഉയർത്താനുമൊക്കെ വികെ സിങ്ങുമുണ്ടായിരുന്നതായി അവർ ആരോപിക്കുന്നു. എതിർശബ്ദങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും അസിയ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP