Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുള്ളിപ്പുലികൾ കടിച്ചുതിന്നാൻ തുടങ്ങുമ്പോൾ ശാന്തമായി, രക്ഷപ്പെട്ട മക്കളെ നോക്കി നിൽക്കുന്ന അമ്മ! ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടെന്ന് പറയുന്ന ഫോട്ടോയ്ക്ക് പിന്നിലെ സത്യം തേടുമ്പോൾ

പുള്ളിപ്പുലികൾ കടിച്ചുതിന്നാൻ തുടങ്ങുമ്പോൾ ശാന്തമായി, രക്ഷപ്പെട്ട മക്കളെ നോക്കി നിൽക്കുന്ന അമ്മ! ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടെന്ന് പറയുന്ന ഫോട്ടോയ്ക്ക് പിന്നിലെ സത്യം തേടുമ്പോൾ

ഴുത്തിൽ പിടിത്തമിട്ടിരിക്കുകയാണ് രണ്ട് പുള്ളിപ്പുലികൾ. എന്നാൽ, ഒന്നു കുതറുക പോലും ചെയ്യാതെ, രക്ഷപ്പെടാൻ ഒരു ശ്രമവും നടത്താതെ അകലേയ്ക്ക് നോക്കി നിൽക്കുകയാണ് ശാന്തമായി ആ പെൺമാൻ. വേട്ടയ്‌ക്കെത്തിയ പുലികളിൽനിന്ന് രക്ഷപ്പെട്ടോടിയ കുഞ്ഞുങ്ങൾ സുരക്ഷിതരായോ എന്നാണ് ആ കണ്ണുകൾ തേടുന്നത്. മരണത്തെ സ്വയം വരിച്ചുനിൽക്കുന്ന ആ മാതൃത്വത്തിന്റെ ചിത്രം ഈ ദശകത്തിലെ ഏറ്റവും മികച്ച ഫോട്ടോയായി തിരഞ്ഞെടുക്കപ്പെട്ടു.

ഫേസ്‌ബുക്കിലും വാട്‌സാപ്പിലും മറ്റ് സോഷ്യൽ മീഡിയകളിലുമായി ഈ ചിത്രവും വിവരണവും നിങ്ങളിൽപ്പലരും കണ്ടിരിക്കാം. 2013-ലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇക്കൊല്ലം വീണ്ടും പ്രചരിക്കാൻ തുടങ്ങി. ഹൃദയഭേദകമായ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ പിന്നീട് വിഷാദരോഗിയായെന്ന കൂട്ടിച്ചേർക്കലും ഇക്കൊല്ലം മുതൽക്കുണ്ട്. എന്താണ് ഇതിന് പിന്നിലെ സത്യം?

ഈ ചിത്രം പകർത്തിയത് അലിസൺ ബുട്ടിഗീഗ് എന്ന ഫോട്ടോഗ്രാഫറാണ്. 2013-ൽ കെനിയയിലെ മസായ് മാര നാഷണൽ റിസർവിൽനിന്നാണിത് പകർത്തിയത്. ചീറ്റപ്പുലികളിൽനിന്ന് തന്റെ മക്കൾ രക്ഷപ്പെട്ടോടുന്നത് നോക്കി നിൽക്കുകയല്ല ഇതിലെ മാനെന്ന് ഫോട്ടെയെടുത്ത അലിസൺ തന്റെ വെബ്‌സൈറ്റിലടക്കം വ്യക്തമാക്കിയിട്ടുണ്ട്.

മക്കളെ ഇരതേടേണ്ടതെങ്ങനെയെന്ന് തള്ളപ്പുലി മക്കളെ പഠിപ്പിക്കുന്നതാണ് രംഗം. കീഴടക്കിയ മാൻ തലയുയർത്തി നിൽക്കെ, രണ്ട് പുലിക്കുട്ടികൾ അതിനെ മുറിവേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനെ പിന്നീട് തള്ളപ്പുലി കൊല്ലുകയും മക്കളുമായി ചേർന്ന് തിന്നുകയും ചെയ്തുവെന്നും അലിസൺ വ്യക്തമാക്കുന്നു.തന്റെ ചിത്രത്തെക്കുറിച്ചുള്ള കള്ളക്കഥ വായിച്ചുവായിച്ച് ചിലപ്പോൾ തനിക്ക് വിഷാദരോഗം വന്നേക്കാമെന്ന് അലിസൺ പറയുന്നു. തന്റെ ഫോട്ടോഗ്രാഫി കരിയറിലെ ഏറ്റവും ഉജ്വലമായ മുഹൂർത്തം ഇങ്ങനെയൊരു ഇല്ലാക്കഥയിലൂടെ ലോകം ഏറ്റെടുത്തതിലാണ് അലിസണിന് വിഷമം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP