Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രക്കിങ് സംഘടിപ്പിച്ചത് അര ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്‌ബുക്ക് കൂട്ടായ്മയായ ചെന്നൈ ട്രക്കിങ് ക്ലബ്; കൊരങ്ങിണി വനമേഖലയിലേക്ക് പോയത് വനിതാ ദിനത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നു കീഴടക്കാൻ: അപകടം എത്തിയത് ഇന്നലെ യാത്ര അവസാനിപ്പിച്ച് മടങ്ങാൻ ഇരിക്കവേ

ട്രക്കിങ് സംഘടിപ്പിച്ചത് അര ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്‌ബുക്ക് കൂട്ടായ്മയായ ചെന്നൈ ട്രക്കിങ് ക്ലബ്; കൊരങ്ങിണി വനമേഖലയിലേക്ക് പോയത് വനിതാ ദിനത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നു കീഴടക്കാൻ: അപകടം എത്തിയത് ഇന്നലെ യാത്ര അവസാനിപ്പിച്ച് മടങ്ങാൻ ഇരിക്കവേ

ചെന്നൈ: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കൊരങ്ങിണി മേഖലയിലെ ആ ട്രക്കിങ് സംഘടിപ്പിച്ചത് ഫേസ്‌ബുക്ക് കൂട്ടായ്മ. 2008ൽ പ്രവർത്തനം ആരംംഭിച്ച ചെന്നൈ ട്രക്കിങ് ക്ലബാണ് (സിടിസി) ഈ യാത്ര സംഘടിപ്പിച്ചത്. വനിതാദിനത്തോടനുബന്ധിച്ചാണ് സംഘം യാത്ര സംഘടിപ്പിച്ചത്. ഈ സംഘത്തിലുള്ളവരും കാട്ടുതീയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വനിതാ ദിനത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നു കീഴടക്കുക എന്നതായിരുന്നു ട്രക്കിങ് ദൗത്യം. ഇതു സംബന്ധിച്ച് സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫേസ്‌ബുക്ക് പേജിലും വിവരങ്ങൾ നൽകിയിരുന്നു. ഇതു സംബന്ധിച്ചു സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫേസ്‌ബുക് പേജിലും വിവരങ്ങൾ നൽകിയിരുന്നു. തമിഴ്‌നാട്‌കേരള അതിർത്തിയിലെ കൊളുക്കുമലയിൽ രണ്ടു ദിവസത്തെ ട്രക്കിങ്ങിനായിരുന്നു ക്ഷണം.

ഫെബ്രുവരി ഒൻപതിനാണ് രജിസ്‌ട്രേഷൻ  ആരംഭിച്ചതായി ഇതു സംബന്ധിച്ച് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അറിയിപ്പ് നൽകിയത്. സംഘാടകർ ഉൾപ്പെടെ പരമാവധി 20 പേർക്കു പങ്കെടുക്കാനാകുമായിരുന്നു. മാർച്ച് ഒൻപതിനു രാവിലെ അഞ്ചിനു ചെന്നൈയിൽനിന്നു സംഘം യാത്ര തിരിച്ചു. 11നു രാത്രി ഒൻപതോടെ യാത്ര അവസാനിപ്പിക്കാനായിരുന്നു തീരുമാനം. 12നു രാവിലെ തിരികെ ചെന്നൈയിലെത്താവുന്ന വിധം ട്രക്കിങ് നടത്തുന്നതിനിടെയാണു ദുരന്തം.

ദിവ്യ, നിഷ എന്നിവരാണു സംഘാടകരെന്നും വെബ്‌സൈറ്റിലുണ്ട്. യാത്രയ്ക്കിടെ അപകടം സംഭവിച്ചാൽ സിടിസി ഉത്തരവാദിയല്ലെന്നു രജിസ്‌ട്രേഷൻ സമയത്ത് അറിയിക്കും. യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള അപകടങ്ങളെപ്പറ്റിയും റജിസ്‌ട്രേഷൻ സമയത്തു മുന്നറിയിപ്പു നൽകിയ ശേഷമാണ് യാത്ര സംഘടിപ്പിക്കാറ്. ട്രക്കിങ്ങിന് ആവശ്യമായ എല്ലാ വസ്തുക്കളും ഈ സമയത്ത് ഉറപ്പാക്കാറുണ്ട്.

യാത്രാചെലവായി 1500 രൂപയും ഒപ്പം ഗതാഗത ചെലവുമായിരുന്നു പങ്കെടുക്കുന്നവർ നൽകേണ്ടിയിരുന്നത്. 2008ൽ രൂപീകൃതമായ ഈ സംഘടന ശുചീകരണവും വൃക്ഷത്തൈ നടീലുമൊക്കെയായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങളും ചെയ്തും ശ്രദ്ധേയമായിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP