Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചത്തീസ്ഗഡിൽ നക്‌സൽ ആക്രമണത്തിൽ 26 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; കമാൻഡർ ഉൾപ്പെടെ ഏഴുപേരെ കാണാതായി; ആക്രമണത്തിന് ഇരയായത് റോഡ് നിർമ്മാണ തൊഴിലാളികളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട 74ാം ബറ്റാലിയനിലെ ജവാന്മാർ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ചത്തീസ്ഗഡിൽ നക്‌സൽ ആക്രമണത്തിൽ 26 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; കമാൻഡർ ഉൾപ്പെടെ ഏഴുപേരെ കാണാതായി; ആക്രമണത്തിന് ഇരയായത് റോഡ് നിർമ്മാണ തൊഴിലാളികളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട 74ാം ബറ്റാലിയനിലെ ജവാന്മാർ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

റായ്പുർ: ചത്തീസ്ഗഡിലെ സുഖ്മയിൽ നക്‌സൽ ആക്രമണത്തിൽ 26 സിആർപിഎഫ് ജവാന്മാക്കു വീരമൃത്യു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. കമാൻഡൽ ഉൾപ്പെടെ ഏഴുപേരെ കാണാതായെന്നും സിആർപിഎഫ് അറിയിച്ചു. സെന്റർ റിസർവ് പൊലീസ് ഫോഴ്‌സി(സിആർപിഎഫ്)ന്റെ 74ാം ബറ്റാലിയനിൽപ്പെട്ട ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു ആക്രമണം.

പ്രദേശത്ത് റോഡ് നിർമ്മാണത്തിനെത്തിയ നിർമ്മാണ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് നിയോഗിച്ച സൈനികർക്ക് നേരെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഹെലികോപടറിലാണ് റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നക്‌സലുകൾക്ക് ശക്തമായ സ്വാധീനമുള്ള ബുർകാപൽ-ചിന്താഗുഫ മേഖലയിൽവച്ച് ജവാന്മാരുടെ സംഘത്തിനുനേർക്ക് ആക്രമണം ഉണ്ടാവുകയായിരുന്നു. ഈ വർഷമാദ്യം ഇതേ മേഖലയിൽ നടന്ന നക്‌സൽ ആക്രമണത്തിൽ 12 സിആർപിഎഫ് ജവാന്മാർക്ക് ജീവഹാനി നേരിട്ടിരുന്നു. നക്‌സൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ആക്രമണത്തെ അപലപിച്ചു.

മാവോയിസ്റ്റു ബാധിത ജില്ലയായ സുക്മയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ മാവോയിസ്റ്റ് ആക്രമണമാണിത്. ഇക്കഴിഞ്ഞ മാർച്ച് 11നും സുക്മയിൽ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. 12 ജവാന്മാരാണ് അന്നു കൊല്ലപ്പെട്ടത്. സൈനികരുടെ പക്കലുള്ള ഇൻസാസ്, എകെ 47 തോക്കുകൾ, റേഡിയോ സെറ്റുകൾ തുടങ്ങിയവ മാവോയിസ്റ്റുകൾ തട്ടിയെടുത്തിരുന്നു.

പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇത്തവണ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയതെന്നാണ് സൂചന. ജവാന്മാരുള്ള സ്ഥലം അറിയുന്നതിന് നാട്ടുകാരെ അയച്ചതിനുശേഷം ഇവർ നൽകിയ വിവരമനുസരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്. 300ൽ ഏറെപ്പേർ ചേർന്നാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജവാൻ വെളിപ്പെടുത്തി. ആക്രമണം നടക്കുന്ന സമയത്ത് 150 ജവാന്മാരാണ് പ്രദേശത്തുണ്ടായിരുന്നത്. ജവാന്മാരുടെ ആയുധങ്ങളും മറ്റും അവർ പിടിച്ചെടുത്തിട്ടുണ്ട്.

ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി. സുക്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമായതിനെ തുടർന്ന് മാവോയിസ്റ്റുകളുടെ പിടിയിൽനിന്നു പ്രദേശത്തെ മോചിപ്പിക്കാനായി കൂടുതൽ സിആർപിഎഫ് ജവാന്മാരെ ഇവിടെ വിന്യസിച്ചിരുന്നു. മാവോയിസ്റ്റുകൾ പ്രവർത്തനം നിർത്തിപ്പിച്ച സുക്മയിലെ ചന്ത സിആർപിഎഫുകാരുടെ സംരക്ഷണത്തിൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനാണ് കൂടുതൽ ആക്രമണങ്ങൾ മാവോയിസ്റ്റുകൾ നടത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് ഛത്തിസ്ഗഡിലെ നാരായൺപുർ ജില്ലയിൽ സിആർപിഎഫുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP