Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊത്തിയ കോഴിയെ പതിനേഴുകാരൻ തൊഴിച്ചു; ഉടമയും ബന്ധുക്കളും മർദിച്ചു; പയ്യന്റെ വീട്ടുകാരെത്തി തിരിച്ചടിച്ചു: ഒരു ഗ്രാമത്തിൽ സാമുദായിക സംഘർഷം പടർന്നത് ഇങ്ങനെ

കൊത്തിയ കോഴിയെ പതിനേഴുകാരൻ തൊഴിച്ചു; ഉടമയും ബന്ധുക്കളും മർദിച്ചു; പയ്യന്റെ വീട്ടുകാരെത്തി തിരിച്ചടിച്ചു: ഒരു ഗ്രാമത്തിൽ സാമുദായിക സംഘർഷം പടർന്നത് ഇങ്ങനെ

കാൺപൂർ: ഒരു ഗ്രാമത്തിൽ സാമുദായിക സംഘർഷം ഉടലെടുക്കാൻ കാരണം വെറുമൊരു കോഴി. വിശ്വസിക്കാൻ പ്രയാസമെങ്കിലും അത്തരമൊരു സംഭവം ഇന്ത്യയിൽ നടന്നു.

കാൺപുരിലാണ് പതിനേഴുകാരനെ കോഴികൊത്തിയ സംഭവം സാമുദായിക കലാപത്തിൽ കലാശിച്ചത്. തുടർന്ന് കോഴിയുടെ ഉടമസ്ഥനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോഴി കൊത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ കല്ലേറും സംഘട്ടനവുമുൾപ്പെടെയാണു നടന്നത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കൊളോണൽ ഗഞ്ച് എന്ന സ്ഥലത്തായിരുന്നു സംഭവം. അയൽ ഗ്രാമത്തിൽ നിന്നുള്ള ഒരു പതിനേഴുകാരനെയാണ് കോഴി കൊത്തിയത്.

കൊത്തേറ്റ ഇയാൾ കോഴിയെ തൊഴിച്ചു. ഇത്കണ്ടുകൊണ്ടുവന്ന കോഴിയുടെ ഉടമയും പിതാവും ചേർന്ന് കൊത്തേറ്റ കൗമാരക്കാരനെ മർദ്ദിച്ച് അവശനാക്കി. അടിയേറ്റ യുവാവ് അവിടെ നിന്നു പോകുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ഇവർ ഒരു സംഘം ആൾക്കാരുമായി കോഴിയുടെ ഉടമസ്ഥന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തുകയും ചെയ്തു.

ഇത് പിന്നീട് വാക്കേറ്റമാകുകയും ചേരി തിരിഞ്ഞുള്ള കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും മാറുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സനൽകി പറഞ്ഞുവിട്ടു. കലാപം പടരാതിരിക്കാൻ സംഭവസ്ഥലത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. യുവാവിന്റെ പരാതിയിൽ കോഴിയുടെ ഉടമയ്ക്കും പിതാവിനും എതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിയെക്കൊണ്ട് ഭാവിയിൽ കുഴപ്പം ഉണ്ടാക്കില്ലെന്ന് കോഴിയുടെ ഉടമയിൽ നിന്നും പൊലീസ് ഉറപ്പും വാങ്ങിയതായാണു റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP