Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെജ്രിവാളും മന്ത്രിമാരും ബീക്കൻ ലൈറ്റ് ഉപയോഗിക്കുകയില്ല; അഞ്ച് പേരൊഴികെ എല്ലാവരും ഡൽഹിയിൽ ബീക്കൻ ഉപയോഗിക്കുന്നത് നിരോധിക്കാൻ കേന്ദ്രവും ആലോചനയിൽ

കെജ്രിവാളും മന്ത്രിമാരും ബീക്കൻ ലൈറ്റ് ഉപയോഗിക്കുകയില്ല; അഞ്ച് പേരൊഴികെ എല്ലാവരും ഡൽഹിയിൽ ബീക്കൻ ഉപയോഗിക്കുന്നത് നിരോധിക്കാൻ കേന്ദ്രവും ആലോചനയിൽ

തെങ്കിലും ഒരു ചെറിയ സ്ഥാനത്തെത്തിയാൽ പോലും ചുവപ്പ് ബീക്കൻ ലൈറ്റ് വച്ച കാറിൽ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യുന്നത് സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം പേരും. അതിന് അർഹതയില്ലാത്തവർ പോലും ബീക്കൻ എങ്ങനെയെങ്കിലും തരപ്പെടുത്തി ഫിറ്റ് ചെയ്യാൻ കിണഞ്ഞ് പരിശ്രമിക്കുന്നതും കാണാം. എന്നാൽ ചുവപ്പ് ബീക്കൻ വയ്ക്കാൻ എന്തുകൊണ്ടും അർഹതയുണ്ടായിട്ടും ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ അത് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വിഐപി സംസ്‌കാരം ഒഴിവാക്കുമെന്ന് പ്രതിജ്ഞ ചെയ്ത കെജ്രിവാൾ ആ ആശയും സ്വയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ബീക്കനെ പടിക്ക് പുറത്താക്കുന്നത്. ജനങ്ങളിലൊരാളായി തന്നെ കണക്കാക്കുന്ന അദ്ദേഹം അവരിൽ നിന്നും തന്നെ വേർതിരിച്ച് നിർത്തുന്നതെല്ലാം ഒഴിവാക്കുകയെന്ന ആദർശത്തെ മുറുകെപ്പിടിക്കുകയാണെന്ന് കാണാം. കെജ്രിവാളിന് പുറമെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും ബീക്കൻ ഉപയോഗിക്കില്ലെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതിന് പുറമെ അഞ്ച് പേരൊഴികെ എല്ലാവരും ഡൽഹിയിൽ ബീക്കൻ ഉപയോഗിക്കുന്നത് നിരോധിക്കാൻ കേന്ദ്രവും ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ ഭാഗമായുള്ളവരാണ് റെഡ് ബീക്കൻ ലൈറ്റ് കൂടുതലായുപയോഗിക്കുന്നത്. ഇവരിൽ പലരും ഈ ആനുകൂല്യം ഉപേക്ഷിക്കാൻ തയ്യാറുമല്ല. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെയെത്തുന്ന നിരവധി നേതാക്കളും ചുവന്ന ലൈറ്റുകൾ കാറുകൾക്ക് മുകളിൽ വയ്ക്കുന്ന പതിവുണ്ട്. കനത്ത സുരക്ഷയുമായി റോഡിലൂടെ സഞ്ചരിക്കുന്ന ഇവർ മറ്റുള്ളവരിൽ നിന്ന് എളുപ്പം വഴിലഭിക്കാൻ കാറിന് മുകളിൽ ചുവപ്പ് ലൈറ്റ് വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കർ എന്നീ അഞ്ച് പ്രമുഖരിൽ മാത്രം ചുവന്ന ബീക്കൻ ലൈറ്റ് ഉപയോഗം പരിമിതപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആറുമാസം മുമ്പ് തന്നെ ആലോചിച്ചിരുന്നു. ഗതാഗതമന്ത്രിയായ നിതിൻ ഗ്ഡ്ക്കരി പ്രസ്തുത തീരുമാനത്തെ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ശരിയായി പ്രവർത്തിക്കുമെന്ന കാര്യത്തിൽ സന്ദേഹം പ്രകടിപ്പിച്ച അദ്ദേഹം ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മാർഗനിർദ്ദേശം തേടിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് ഈ നീക്കമുണ്ടായത്.

ഇക്കാര്യത്തിൽ നിയമമന്ത്രാലയത്തിന്റെ കാഴ്ചപ്പാടറിയാൻ മാസങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് ഗതാഗതമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഗഡ്ക്കരി ഇക്കാര്യത്തിൽ തന്റെ കാബിനറ്റിലെ സഹപ്രവർത്തകരോട് ആലോചിച്ച് ഒരു തീരുമാനത്തിലെത്തുകയാവും നല്ലതെന്ന് പറഞ്ഞ് നിയമമന്ത്രാലയം ഇതു സംബന്ധിച്ച ഫയൽ തിരിച്ചയച്ചെന്നാണ് ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേന്ദ്രമന്ത്രിമാരടക്കം 25 കാറ്റഗറികളിലുള്ളവർക്ക് ചുവപ്പ് ബീക്കൻ ലൈറ്റ് വയ്ക്കാൻ അധികാരം നൽകണമെന്നാണ് കേന്ദ്രവുമായി ബന്ധപ്പെട്ട പലർക്കും താൽപര്യമെന്നാണ് സൂചന. എന്നാൽ തന്റെയും തന്റെ കാബിനറ്റിലെ സഹപ്രവർത്തകരുടെ കാറുകൾക്ക് മുകളിൽ നിന്നും ബീക്കൻ നീക്കം ചെയ്യാനാണത്രെ ഗഡ്കരിയുടെ പദ്ധതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP