Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുവന്ന വസ്ത്രമണിഞ്ഞെത്തിയ പ്രേതം കുഞ്ഞുമായി കടന്നു എന്ന വാദം വിശ്വസിക്കണോ എന്നറിയാതെ പൊലീസ്; നാലുമാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന ഇന്ത്യൻ യുവതി കുറ്റക്കാരിയല്ലെന്ന് ഭർത്താവും

ചുവന്ന വസ്ത്രമണിഞ്ഞെത്തിയ പ്രേതം കുഞ്ഞുമായി കടന്നു എന്ന വാദം വിശ്വസിക്കണോ എന്നറിയാതെ പൊലീസ്; നാലുമാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന ഇന്ത്യൻ യുവതി കുറ്റക്കാരിയല്ലെന്ന് ഭർത്താവും

യ്പൂരിനടുത്ത് പ്രതാപ് നഗറിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ മുക്കിക്കൊന്ന സംഭവത്തിൽ തന്റെ കൃത്യത്തെ ന്യായീകരിച്ച് വ്യത്യസ്തമായ വിശദീകരണവുമായി പ്രതി രംഗത്തെത്തി. ചുവന്ന വസ്ത്രമണിഞ്ഞെത്തിയ പ്രേതം തന്റെ കുഞ്ഞുമായി കടന്ന് കളയുകയായിരുന്നുവെന്നാണ് കുഞ്ഞിന്റെ അമ്മയും കൊലയാളിയുമായ പിങ്കി സിങ് (24) ബോധിപ്പിക്കുന്നത്. ഗർഭിണിയായിരുന്നപ്പോൾ തന്നെ ഈ പ്രേതം തന്നെ ബാധിച്ചിരുന്നുവെന്നും അതാണ് തന്നെക്കൊണ്ടീ കൃത്യം ചെയ്യിപ്പിച്ചതെന്നും പിങ്കി സ്വയം ന്യായീകരിക്കുന്നു. സ്ത്രീയുടെ ഈ വാദം വിശ്വസിക്കണമോയെന്നറിയാതെ പൊലീസ് നട്ടം തിരിയുകയാണെന്നും റിപ്പോർട്ടുണ്ട്. നാല് മാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന ഈ ഇന്ത്യൻ യുവതി കുറ്റക്കാരിയല്ലെന്നാണ് ഇവരുടെ ഭർത്താവും വാദിക്കുന്നത്.

തന്റെ കുട്ടിയായിരുന്ന ലാലിയെ പിങ്കി അയൽപക്കത്തെ വീട്ടിലേക്ക് കൊണ്ടു പോവുകയും അവിടെയുള്ള ജലാശയത്തിലിട്ട് മുക്കിക്കൊല്ലുകയുമായിരുന്നുവെന്നാണ് കേസ്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം പിങ്കിയുടെ ഭർത്താവ് മഹേന്ദ്ര സിങ് ജാകഡ്(32) കുട്ടിയുടെ മൃതദേഹം ഇവിടെ കണ്ടെത്തുകയും ചെയ്തു. ഏതാണ്ട് ഒരു വർഷം മുമ്പ് തന്റെ ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ഒരു പ്രേതം ബാധിച്ചിരുന്നുവെന്നാണ് മഹേന്ദ്രയും പറയുന്നത്. പ്രേതത്തെ ഒഴിപ്പിക്കാനായി തന്റെ ഭാര്യയെ പ്രദേശത്തെ മന്ത്രവാദിയുടെ അടുത്തുകൊണ്ടു പോവുകയായിരുന്നു മഹേന്ദ്ര ചെയ്തത്. എന്നാൽ ഭാര്യയുടെ നില കഴിഞ്ഞ മാസം വഷളാവുകയും തുടർന്ന് നാല് മാസം പ്രായമുള്ള മകളെ കാണാതാവുകയായിരുന്നുവെന്നും മഹേന്ദ്ര വെളിപ്പെടുത്തുന്നു.

മകളെ കാണാതയതിന് ശേഷം ഭാര്യ ചിലപ്പോൾ ഒന്നും മിണ്ടാതെ നിശ്ചലയായി കിടക്കുമായിരുന്നുവെന്നും തൊട്ടടുത്ത നിമിഷം ചാടിയെഴുന്നേറ്റ് ജാഗ്രതയോടെ ശബ്ദമുയർത്തി മകളെ തിരയുകയും ചെയ്യുമായിരുന്നുവെന്നും മഹേന്ദ്ര വെളിപ്പെടുത്തുന്നു. ചുവന്ന വസ്ത്രമണിഞ്ഞെത്തിയ ഒരു പ്രേതം മകളെ കൊണ്ടു പോയെന്നാണ് പിങ്കി പരസ്പര വിരുദ്ധമായി ഭർത്താവിനോട് വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് മഹേന്ദ്ര കുട്ടിയെ കാണാതായ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് പ്രതാപ് നഗറിലെ വീട്ടിലെത്തുകയും കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു.

രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷവും കുട്ടിയെക്കുറിച്ച് യാതൊരു വിധത്തിലുമുള്ള സൂചനകളും ലഭിക്കാഞ്ഞതിനെ തുടർന്ന് പൊലീസ് പിങ്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിങ്കി തന്റെ കുറ്റം സമ്മതിച്ചുവെങ്കിലും പ്രേതമാണ് തന്നെ ഈ കൃത്യം ചെയ്യാൻ നിർബന്ധിച്ചതെന്നായിരുന്നു യുവതി സ്വയം ന്യായീകരിച്ചത്. പ്രേതം വന്ന് തന്റെ കൈയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ പിങ്കി പൊലീസിനോട് വെളിപ്പെടുത്തിയതെന്നാണ് ഓഫീസറായ ഇസ്ലാം ഖാൻ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു സ്ത്രീ കുഞ്ഞിനെ കടത്തിക്കൊണ്ട് പോകുന്നത് കണ്ടുവെന്ന് പ്രദേശത്തുള്ള ആരും വെളിപ്പെടുത്തിയില്ലെന്നും അവരെ ചോദ്യ ചെയ്തതിലൂടെ തങ്ങൾക്ക് മനസിലാക്കാനായെന്നും ഖാൻ പറയുന്നു. തുടർന്ന് അയൽക്കാരന്റെ വീട്ടിലും പരിസരത്തിലും നടത്തിയ തെരച്ചിലിലാണ് കുട്ടിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഖാൻ പറയുന്നു. നിലവിൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന പിങ്കിക്ക് മുകളിൽ ഇതു വരെ കേസൊന്നും ചാർജ് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP