Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലഡാക്കിൽ ചൈനീസ് സൈന്യം 500 മീറ്റർ കൈയേറി; ജലവിതരണവും നിർമ്മാണപ്രവർത്തനങ്ങളും തടഞ്ഞെന്നും റിപ്പോർട്ടുകൾ; സംഭവം ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

ലഡാക്കിൽ ചൈനീസ് സൈന്യം 500 മീറ്റർ കൈയേറി; ജലവിതരണവും നിർമ്മാണപ്രവർത്തനങ്ങളും തടഞ്ഞെന്നും റിപ്പോർട്ടുകൾ; സംഭവം ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

ന്യൂഡൽഹി: അതിർത്തി സംഘർഷം വർധിപ്പിച്ച് ചൈനീസ് പട്ടാളം ഇന്ത്യയുടെ 500 മീറ്റർ കൈയേറി ടെന്റ് സ്ഥാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലഡാക്കിലെ ഡെംചോകിൽ മുപ്പതോളം ചൈനീസ് പട്ടാളക്കാർ ഭൂമി കൈയേറിയത്.

ഇത് ഇന്ത്യ-ചൈന അതിർത്തി സംഘർഷം വർധിക്കാൻ കാരണമായിട്ടുണ്ട്. ചൈനീസ് പട്ടാളത്തെ നേരിടാൻ എഴുപതോളം ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം ഇന്ത്യയുടെ 25 കിലോമീറ്റർ പ്രദേശത്തേക്ക് ചൈനീസ് സേന പ്രവേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ലഡാക്ക് മേഖലയിൽ ഇന്ത്യക്കാർ ജലം ഉപയോഗിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളും ചൈനീസ് സൈന്യം തടയുന്നതായാണ് റിപ്പോർട്ടുകൾ. ലേയിൽ നിന്ന് 300 കിലോമീറ്റർ അകലെ ടി-പോയിന്റിലാണ് ചൈനയുടെ കടന്നുകയറ്റം.

സമുദ്ര നിരപ്പിൽനിന്ന് 17,000 അടി ഉയരത്തിലുള്ള ലഡാക്കിലെ ബർട്ട്‌സി പ്രദേശത്താണ് സേന അധിനിവേശം നടത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശനത്തിനെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പുതിയ സംഭവം. അഹമ്മദാബാദിൽ വച്ചാണ് ജിൻപിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ ചൈനീസ് സൈന്യം ലഡാക്ക് മേഖലയിലെ പോസ്റ്റുകളിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് തടഞ്ഞിരുന്നു.

നദിയിലെ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവങ്ങൾ ഉരുത്തിരിഞ്ഞത്. ഇന്ത്യയിലെയും ചൈനയിലെയും അതിർത്തിയിൽ ഉള്ളവർക്ക് ഒരു പോലെ ഗുണം ചെയ്യുന്നതാണ് പദ്ധതി. എന്നാൽ ചൈനീസ് സൈന്യവും അതിർത്തിയിലുള്ള ചില നാട്ടുകാരും ചേർന്ന് ഇന്ത്യൻ സൈന്യത്തിന്റെ മുപ്പതോളം ട്രക്കുകൾ തടഞ്ഞു. ഇന്ത്യൻ തൊഴിലാളികളെയും കോൺട്രാക്ടർമാരെയും ജോലി ചെയ്യുന്നതിൽ നിന്നും ഇവർ തടഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP