Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇടിച്ചിറക്കി; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടമുണ്ടായത് ലാത്തൂരിൽവച്ച്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇടിച്ചിറക്കി; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടമുണ്ടായത് ലാത്തൂരിൽവച്ച്

മുംബൈ: അടിയന്തര സാഹചര്യത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇടിച്ചിറക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലത്തൂരിൽ വച്ചാണ് അപകടമുണ്ടായത്.

തങ്ങൾ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽ പെട്ടെന്നും താനുൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്നാവിസ് ട്വീറ്റ് ചെയ്തു.

ഫട്നാവിസ് ലത്തൂരിലെ ഹൽഗാര ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കർഷകരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന ശിവർ സംവാദ് പരിപാടിക്കായാണ് ഫട്നാവിസ് ഹൽഗാരയിലേക്ക് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP