Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശാറാം ബാപ്പുവും രാംദേവും മഹാന്മാരെന്നു രാജസ്ഥാനിലെ പാഠപുസ്തകം; ലൈംഗിക ആരോപണക്കേസിലെ പ്രതിയെ ഉൾപ്പെടുത്തിയിരിക്കുന്നതു ഇന്ത്യയിലെ മഹാന്മാരായ സന്ന്യാസിമാരുടെ ഗണത്തിൽ

ആശാറാം ബാപ്പുവും രാംദേവും മഹാന്മാരെന്നു രാജസ്ഥാനിലെ പാഠപുസ്തകം; ലൈംഗിക ആരോപണക്കേസിലെ പ്രതിയെ ഉൾപ്പെടുത്തിയിരിക്കുന്നതു ഇന്ത്യയിലെ മഹാന്മാരായ സന്ന്യാസിമാരുടെ ഗണത്തിൽ

ജോധ്പുർ: ലൈംഗികാരോപണക്കേസിൽ ഉൾപ്പെട്ട ആശാറാം ബാപ്പുവിനെ ഇന്ത്യയിലെ മഹാന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി പാഠപുസ്തകം. രാജസ്ഥാൻ സർക്കാർ പുറത്തിറക്കിയ പാഠപുസ്തകത്തിലാണ് ആശാറാം ബാപ്പുവിനെ മഹാനായി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗ കേസിലെ പ്രതിയുമാണ് ആശാറാം ബാപ്പു. ഇതിനൊപ്പം യോഗാചാര്യൻ ബാബാ രാംദേവിനെയും മഹാന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ജോധ്പൂരിലെ മൂന്നാം ക്ലാസിലെ പാഠപുസ്തത്തിലാണ് വിവേകാനന്ദൻ, ഗുരുനാനാക്, മദർ തെരേസ എന്നിവരുടെ കൂടെ ആശാറാം ബാപ്പുവിനെ മഹാനായി ചിത്രീകരിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുരുകുൽ പ്രകാശൻ എന്ന സ്ഥാപനമാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എൻ.സി.ഇ.ആർ.ടിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകരുടെ വാദം. മോറൽ സയൻസ് ടെക്സ്റ്റ് ബുക്കിലാണ് ഇരുവരെയും മഹാന്മാരുടെ ഗണത്തിൽ പെടുത്തി ചിത്രീകരിച്ചിരിക്കുന്നത്. നയാ ഉജാല എന്ന പുസ്തകത്തിന്റെ നാൽപതാം പേജിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകം സ്‌കൂളുകളിൽ പഠിപ്പിക്കരുതെന്നും, സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ പ്രശ്‌നത്തിൽ ഇടപെട്ട രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്, പുസ്തകം പഠിപ്പിക്കുന്ന എല്ലാ സ്‌കൂളുകൾക്കും നോട്ടീസ് അയച്ചു.

2013 സെപ്റ്റംബർ മുതൽ ജയിലിലാണ് 73കാരനായ ആശാറാം ബാപ്പു. സൂറത്തിലെ രണ്ട് സഹോദരിമാരാണ് ബാപ്പുവിനെതിരെയും മകൻ നാരായൺ സായിക്കെതിരെയും പരാതി നൽകിയത്. ലൈംഗിക പീഡനത്തിന് പുറമെ മറ്റ് കേസുകളും ഇയാൾക്കും മകനുമെതിരെ നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP