Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുർഗാവിൽ 16 കാരിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഗുർഗാവ്: സ്‌കൂൾബസ് കാത്തുനിന്ന 16 വയസുകാരിയെ നാല് സഹപാഠികൾ ചേർന്ന് വാനിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. ഹരിയാനയിലെ ഗുർഗാവിലാണു സംഭവം. ആറ് മണിക്കൂർനേരം ആൺകുട്ടികൾ തടഞ്ഞുവച്ചുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. രാവിലെ എട്ടിനാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വൈകീട്ട് മൂന്നോടെ മനേസർ ബസ് സ്റ്റാൻഡിന് സമീപം ഇറക്കിവിടുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

സംഭവത്തിൽ നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ 12 ാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം ഈ കുട്ടികൾ സ്‌കൂളിലെത്തിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP