Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ വീട്ടുതടങ്കലിലായിരുന്ന മലാളികളെ രക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട്; വീട്ടുടമ തടങ്കലിൽ ഇട്ട് മർദ്ദിച്ചത് വാടക നൽകിയില്ലെന്ന് ആരോപിച്ച്; ദിവസങ്ങളായി ഭക്ഷണം കിട്ടാതെ വലഞ്ഞതിൽ പിഞ്ചുകുഞ്ഞുങ്ങളും  

ഡൽഹിയിൽ വീട്ടുതടങ്കലിലായിരുന്ന മലാളികളെ രക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട്; വീട്ടുടമ തടങ്കലിൽ ഇട്ട് മർദ്ദിച്ചത് വാടക നൽകിയില്ലെന്ന് ആരോപിച്ച്; ദിവസങ്ങളായി ഭക്ഷണം കിട്ടാതെ വലഞ്ഞതിൽ പിഞ്ചുകുഞ്ഞുങ്ങളും   

ന്യൂഡൽഹി; വിദേശത്തു ജോലിക്കു പോകാനുള്ള രേഖകൾ ശരിയാക്കാൻ ഡൽഹിയിൽ എത്തിയ കുടുംബത്തിന് നേരിടേണ്ടി വന്നതുകൊടിയ പീഡനങ്ങൾ. ദിവങ്ങളോളം വാടകവീട്ടുടമയുടെ തടങ്കലിൽ കഴിയുകയായിരുന്ന കുടുംബത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമയോചിത ഇടപെടൽ കാരണം. പിന്നീട് ഇവരെ നാട്ടിലേക്ക് അയച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സൗത്ത് അരയൻതുരുത്തി പുതുവൽ വീട്ടിൽ അഖിൽ അലോഷ്യസിനെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയുമാണു രക്ഷപ്പെടുത്തിയത്.

വാടക തീയതി കഴിഞ്ഞിട്ടും വാടക നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു വീട്ടുടമയുടെ മർദ്ദനം. പിഞ്ചുകുഞ്ഞുങ്ങളുൾപ്പടെ ഉണ്ടായിരുന്ന കുടുംബത്തിന് ഭക്ഷണവും വെള്ളവും പോലും ഇവർ നിഷേധിച്ചിരുന്നു. ഇവരോടൊപ്പം ഇതേ വീട്ടിൽ വാടയ്ക്ക് താമസിച്ചിരുന്ന മറ്റൊരു മലയാളി സംഘത്തിനും ക്രൂര മർദ്ദനത്തിന് ഇരയാക്കിയിരുന്നു.

അഖിൽ, ഭാര്യ അഞ്ജിതയെയും കുഞ്ഞുങ്ങളെയും കൂട്ടി വിദേശത്തു ജോലിക്കു പോകുന്നതിനുള്ള രേഖകൾ നേടുന്നതിനു വേണ്ടിയാണ് ഒരുമാസം മുമ്പ് ഡൽഹിയിലെത്തിയത്. ഓൺലൈനിലൂടെ നഗരപ്രാന്തത്തിലെ ഖാൻപുരിലുള്ള ദുഗർ കോളനിയിൽ ഒരു വീടിന്റെ മുറി ഇവർ ഒരു മാസത്തേക്കു വാടകയ്ക്കെടുത്തിരുന്നു. ഡൽഹിയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഇവരുടെ പാസ്പോർട്ടുകളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു.

ഇവരോടൊപ്പം പരിചയക്കാരായ വയനാട് സുൽത്താൻബത്തേരി മലങ്കരവയൽ അബ്ദുറഹ്മാൻ, മുഹമ്മദ് അബ്ദുൾ, മലപ്പുറം സ്വദേശി മുഹമ്മദ് സെഫാൻ എന്നിവരും വിദേശത്തു പോകാനുള്ള ശ്രമങ്ങൾക്കായി ഇതേ വീട്ടിൽ മറ്റൊരു മുറി എടുത്തു. രണ്ടുകൂട്ടരുടെയും മുറിയുടെ വാടക തീയതി കഴിഞ്ഞ 16നു തീർന്നതിനാൽ വാടക കൊടുത്തില്ലെന്ന കാരണത്താൽ വീട്ടുടമ ഇവരെ പൂട്ടിയിട്ട് മർദിക്കുകയും വാച്ച്, മൊബൈൽ ഫോൺ മാല എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ആർക്കും പുറത്തിറങ്ങാൻ കഴിയാനോ ആരുമായി ബന്ധപ്പെടാനോ പറ്റാത്ത സ്ഥിതിയായി .

ഇതിനിടയിൽ സെഫാൻ അവിടെ നിന്നു രക്ഷപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ ഫോണിൽ വിളിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് അദ്ദേഹം കേരളഹൗസ് റസിഡന്റ് കമ്മിഷണർ പുനീത്കുമാറിനെയും കൺട്രോളർ ജോർജ് മാത്യുവിനെയും വിളിച്ച് അടിയന്തര നടപടികൾക്കു നിർദ്ദേശം നൽകി. ഡൽഹി നോർക്ക ഡവലപ്മെന്റ് ഓഫിസർ എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എല്ലാവരെയും കണ്ടെത്തുകയായിരുന്നു.

അപ്പോൾ ഭക്ഷണം ലഭിക്കാതെ മൂന്നും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങൾ അവശരായിരുന്നു. തുടർന്ന് ഇവരെ അവിടെ നിന്ന് മോചിപ്പു. ആവശ്യ സഹായം നൽകിപ്രവാസി മലയാളികളായ സുരേഷ്, സാബു, അഭിഭാഷക കൂടിയായ സിസ്റ്റർ റാണി എന്നിവരും സഹായശ്രമങ്ങളിൽ പങ്കാളികളായി. അഖിലിനെയും കുടുംബത്തെയും മറ്റു രണ്ടുപേരെയും കേരളഹൗസിൽ എത്തിച്ചു. പിന്നീട് ഇവരെ നാട്ടിലേക്ക് അയച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP