Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേനൽച്ചൂടിൽ വെള്ളം കിട്ടാതെ വലയുന്ന രാജവെമ്പാലകൾ വെള്ളം ചോദിച്ച് വീടുകളിലെത്തുന്നു; രാജവവെമ്പാലയ്ക്ക് പ്ലാസ്റ്റിക് ബോട്ടിലിൽ വെള്ളം ഒഴിച്ചുകൊടുക്കുന്ന ഇന്ത്യൻ യുവാക്കളുടെ ചിത്രം ലോകം ഏറ്റെടുക്കുമ്പോൾ

വേനൽച്ചൂടിൽ വെള്ളം കിട്ടാതെ വലയുന്ന രാജവെമ്പാലകൾ വെള്ളം ചോദിച്ച് വീടുകളിലെത്തുന്നു; രാജവവെമ്പാലയ്ക്ക് പ്ലാസ്റ്റിക് ബോട്ടിലിൽ വെള്ളം ഒഴിച്ചുകൊടുക്കുന്ന ഇന്ത്യൻ യുവാക്കളുടെ ചിത്രം ലോകം ഏറ്റെടുക്കുമ്പോൾ

നുഷ്യരുമായുള്ള ഏറ്റുമുട്ടൽ കഴിവതും ഒഴിവാക്കുന്ന പാമ്പുകളാണ് രാജവെമ്പാലകൾ. പക്ഷേ, ഗതികെട്ടാൽ എന്തുചെയ്യും. കടുത്ത വേനലിൽ വെള്ളം കിട്ടാതെ വലയുന്ന രാജവെമ്പാലകൾ വെള്ളം തേടി മനുഷ്യർക്കരികരികിലേക്ക് എത്തുകയാണവ. ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് സധൈര്യം ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ വെള്ളവുമായെത്തിയ യുവാവ് പാമ്പിന് അതൊഴിച്ചുകൊടുത്തു. ശാന്തനായി നിന്ന് പാമ്പ് വെള്ളം കുടിക്കുകയും ചെയ്തു.

ഏതുനിമിഷവും അപകടം സംഭവിക്കാമെന്നതിനാൽ, ഒരു പാമ്പുപിടിത്തക്കാരന്റെയും പൊലീസിന്റെയും സംരക്ഷത്തോടെയായിരുന്നു ഈ വെള്ളം കൊടുക്കൽ. പാമ്പ് മുന്നോട്ടാഞ്ഞ് കൊത്താതിരിക്കാൻ അതിന്റെ വാലിൽ പാമ്പുപിടിത്തക്കാരൻ പിടിത്തമിട്ടിരുന്നു. കൈഗ ഗ്രാമത്തിലാണ് അതി വിചിത്രമായ സംഭവം അരങ്ങേറിയത്.

വെള്ളം തേടി നാട്ടിലേക്കിറങ്ങിയ രാജവെമ്പാലയെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വെള്ളം കിട്ടാതെ നാട്ടിലേക്ക് മൃഗങ്ങളിറങ്ങുന്നത് പതിവായതിനാൽ, പാമ്പിനും വെള്ളം വേണമെന്ന് നാട്ടുകാർക്ക് മനസ്സിലായി. ഇതേത്തുടർന്നാണ് യുവാവ് കുപ്പിയിൽ വെള്ളവുമായെത്തിയതും പാമ്പിന് നൽകിയതും. അനുസരണയോടെ നിന്ന് പാമ്പ് അതുകുടിച്ചത് നാട്ടുകാർ അത്ഭുതത്തോടെ നോക്കിനിന്നു.

വെള്ളം കുടിക്കാൻ കൊടുത്തശേഷം പാമ്പിനെ തണുപ്പിക്കാൻ അതിന്റെ തലയിലും കുറച്ചുവെള്ളം പകർന്നു. വെള്ളം കൊടുത്തശേഷം പാമ്പിനെ അധികൃതർ സുരക്ഷിതമായ താവളത്തിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP