Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രിയ ഏറെ സന്തോഷവതിയായിരുന്നു; പുറമേ ദുഃഖമൊന്നും പ്രകടിപ്പിച്ചിരുന്നില്ല, കൂട്ടത്തിലെ ഏറ്റവും തമാശക്കാരിയും: ഭർത്താവിന്റെ സ്വവർഗാനുരാഗത്തെ പഴിച്ച് ആത്മഹത്യ ചെയ്ത ഡോക്ടറെ കുറിച്ച് എയിംസിലെ സഹപ്രവർത്തകർ പറയുന്നു

പ്രിയ ഏറെ സന്തോഷവതിയായിരുന്നു; പുറമേ ദുഃഖമൊന്നും പ്രകടിപ്പിച്ചിരുന്നില്ല, കൂട്ടത്തിലെ ഏറ്റവും തമാശക്കാരിയും: ഭർത്താവിന്റെ സ്വവർഗാനുരാഗത്തെ പഴിച്ച് ആത്മഹത്യ ചെയ്ത ഡോക്ടറെ കുറിച്ച് എയിംസിലെ സഹപ്രവർത്തകർ പറയുന്നു

ന്യൂഡൽഹി: ഭർത്താവ് സ്വവർഗപ്രേമിയാണെന്നു കണ്ടെത്തിയതോടെ ജീവിതം അവസാനിപ്പിച്ച ഡോ. പ്രിയാ വേദിയെക്കുറിച്ച് നല്ലതു മാത്രം പറഞ്ഞ് സഹപ്രവർത്തകർ. പ്രിയയെ സന്തോഷവതിയായി മാത്രമേ കണ്ടിരുന്നുവെന്നും പുറമേ അവൾ ദുഃഖമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നുമാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സഹപ്രവർത്തകർ പറയുന്നത്. കൂട്ടത്തിൽ ഏറെ തമാശക്കാരി പ്രിയയായിരുന്നുവെന്നും മറ്റേതു സാധാരണ സ്ത്രീയേയും പോലെയാണ് പ്രിയ പെരുമാറിയിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.

ഇത്രയേറെ പ്രശ്‌നങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുമ്പോഴും ഡിപ്രഷന്റെ ലക്ഷണങ്ങളൊന്നും പ്രിയ കാട്ടിയിരുന്നില്ല. ഒരിക്കലും അസ്വഭാവികമായ യാതൊരു പെരുമാറ്റവും പ്രിയയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. മാനസികമായി ഏറെ സമ്മർദം അനുഭവിക്കുന്നവർ കാട്ടുന്നതു പോലെയുള്ള ഏതെങ്കിലും സ്വഭാവ സവിശേഷത പ്രിയയുടെ പ്രകടപ്പിച്ചിരുന്നില്ലെന്ന് ന്യൂറോ അനസ്‌തേഷ്യ വിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്ന മറ്റൊരു സഹപ്രവർത്തക പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഏഴ്, എട്ട് മണിക്കൂർ നേരം തങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നും അതുകൊണ്ടു തന്നെ പെരുമാറ്റത്തിൽ എന്തെങ്കിലും പ്രത്യേകത  ഉണ്ടായിരുന്നുവെങ്കിൽ അത് തനിക്ക് പെട്ടെന്ന് മനസിലാക്കാൻ സാധിക്കുമായിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

വിവാഹമോചനം നേരിടുന്ന മറ്റൊരു സഹപ്രവർത്തക തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും അവർ കാര്യങ്ങൾ തുറന്നു പറയുമ്പോഴും പ്രിയ അവരെ ആശ്വസിപ്പിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഏറ്റവും കൂടുതൽ തമാശ പൊട്ടിച്ചിരുന്നത് പ്രിയയാണെന്നും ഇവർ ഓർക്കുന്നു.

അതേസമയം വളരെ ബുദ്ധിമതിയായ ഡോക്ടറായാണ് മറ്റു സീനിയർ ഡോക്ടർമാർ പ്രിയയെ വിലയിരുത്തിയത്. പ്രിയയുടെ ആത്മഹത്യാ വാർത്ത ഏവർക്കും ഞെട്ടലായിരുന്നുവെന്ന് എയിംസ് സിഎൻ സെന്ററിലെ ഫാക്കൽറ്റി മെമ്പർ പറഞ്ഞു. എയിംസ് വളപ്പിൽ തന്നെയുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സിലാണ് പ്രിയയും ഭർത്താവും താമസിച്ചിരുന്നത്. ഇവരുടെ ദാമ്പത്യത്തിൽ സംശയിക്കത്തക്കതായി യാതൊന്നും കണ്ടിരുന്നില്ലെന്ന് അയൽവാസികൾ ചൂണ്ടിക്കാട്ടി.

ഡോ. കമൽ വേദിയുമായുള്ള വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ഇതുവരെ ശാരീരിക ബന്ധമൊന്നും ഉണ്ടായിട്ടില്ലെന്നു ഫേസ് ബുക്കിൽ കുറിപ്പ് എഴുതിയ ശേഷമാണ് ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ ഡോ. പ്രിയാ വേദി ആത്മഹത്യ ചെയ്യുന്നത്. എയിംസിലെ അനസ്‌തേഷ്യ വിഭാഗത്തിലെ മുതിർന്ന ഡോക്ടറായിരുന്നു മുപ്പത്തൊന്നുകാരിയും ജയ്പൂർ സ്വദേശിനിയുമായ പ്രിയ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP