Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും വലിയ ജൂവലറി കല്യാൺ ജൂവലറിയോ? അവകാശവാദം നുണയാണെന്നു കേന്ദ്രസർക്കാർ ഏജൻസി; കല്യാൺ ജുവലറിയോടു പരസ്യവാചകം മാറ്റാൻ ആവശ്യപ്പെട്ടു അഡ്വർട്ടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ

ലോകത്തെ ഏറ്റവും വലിയ ജൂവലറി കല്യാൺ ജൂവലറിയോ? അവകാശവാദം നുണയാണെന്നു കേന്ദ്രസർക്കാർ ഏജൻസി; കല്യാൺ ജുവലറിയോടു പരസ്യവാചകം മാറ്റാൻ ആവശ്യപ്പെട്ടു അഡ്വർട്ടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജുവലറി ഷോറൂം എന്നാണു കല്യാൺ ജുവലറിയുടെ പരസ്യവാചകം. എന്നാൽ, ഇതു ശരിയാണോ?

അല്ലെന്നാണു കേന്ദ്രസർക്കാർ ഏജൻസി പറയുന്നത്. അതിനാൽ തന്നെ ഈ പരസ്യവാചകം നീക്കം ചെയ്യണമെന്നും ഏജൻസി കല്യാണിനോട് ആവശ്യപ്പെട്ടു.

'ലോകത്തിലെ ഏറ്റവും വലിയ ജൂവലറി ഷോറൂം' എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഡ്വർട്ടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ(എഎസ്സിഐ)യാണു വ്യക്തമാക്കിയത്. ആ അവകാശവാദം സ്ഥിരീകരിക്കപ്പെടാത്തതാണ്. സമാനമായ ഷോറൂമുകൾ താരതമ്യം ചെയ്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കല്യാണിന്റെ അവകാശവാദം അതിശയോക്തി ഉണ്ടാക്കുന്നതാണെന്നും എഎസ്സിഐ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ഷോറൂം എന്ന പരസ്യവാചകവുമായിട്ടായിരുന്നു പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കല്യാൺ പരസ്യം ചെയ്തിരുന്നത്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, മഞ്ജു വാര്യർ, നാഗാർജുന, ശിവ രാജ്കുമാർ, പ്രഭു, വിക്രം പ്രഭു എന്നിവരാണ് പരസ്യങ്ങളിൽ അഭിനയിച്ചിരുന്നത്.

കഴിഞ്ഞ മാർച്ചിൽ പരസ്യങ്ങൾക്കെതിരെ ലഭിച്ച 156 പരാതികളിൽ 90ഉം എഎസ്സിഐയുടെ കസ്റ്റമർ കൺസ്യൂമർ കൗൺസിൽ ശരിവച്ചു. പരസ്യങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ ആണിത്. പരാതികളിൽ 32 എണ്ണം വിദ്യാഭ്യാസ സംബന്ധമായതും 30 എണ്ണം ആരോഗ്യസംബന്ധമായതും 10 എണ്ണം ഭക്ഷണ പാനീയ വിഭാഗത്തിലും ഉൾപ്പെടുന്നതാണ്.

പതഞ്ജലി, ഐടിസി, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവയുടെ പരസ്യങ്ങൾക്കെതിരെയുള്ള പരസ്യങ്ങളും കല്യാണിന് പുറമെ കസ്റ്റമർ കൺസ്യൂമർ കൗൺസിൽ ശരിവച്ചിട്ടുണ്ട്. പതഞ്ജലിയുടെ ഹെയർ ഓയിൽ, വാഷിങ്പൗഡർ ഉൾപ്പെടെയുള്ള പരസ്യങ്ങൾക്കെതിരെയാണ് എഎസ്സിഐ രംഗത്തെത്തിയത്. കൂടാതെ ഈ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ മാർക്കറ്റിലുള്ള മറ്റ് ഉൽപന്നങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP