Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി അദ്ധ്യാപികയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു; ബംഗളൂരു എൻജിനിയറിങ് കോളേജിലെ മലയാളി വിദ്യാർത്ഥികൾക്കെതിരെ പരാതി

മലയാളി അദ്ധ്യാപികയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു; ബംഗളൂരു എൻജിനിയറിങ് കോളേജിലെ മലയാളി വിദ്യാർത്ഥികൾക്കെതിരെ പരാതി

ബംഗളൂരു: എൻജിനിയറിങ് കോളേജിലെ മലയാളി അദ്ധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതായി പരാതി. യലഹങ്കയിലെ എൻജിനിയറിങ് കോളേജ് അദ്ധ്യാപികയാണ് കോളേജിലെ മലയാളി വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്.

തിരുവനന്തപുരം, എറണാകുളം സ്വദേശികളായ വിദ്യാർത്ഥികൾക്കെതിരെയാണ് അദ്ധ്യാപിക പരാതി നൽകിയത്. രണ്ടു മാസം കൊണ്ടു വിദ്യാർത്ഥികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അദ്ധ്യാപിക പരാതിയുമായി രംഗത്തെത്തിയത്.

ക്ലാസ് മുറിയിൽ ഇവരുടെ വസ്ത്രം അലക്ഷ്യമായി കിടക്കുന്നതിന്റെയും, ബാത്ത്റൂമിൽ പോകുന്നതിന്റെയും രഹസ്യഭാഗങ്ങളുടെയും ചിത്രങ്ങൾ വിദ്യാർത്ഥികൾ പകർത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റാഫ് റൂമിൽ അദ്ധ്യാപിക ഇരിക്കുന്ന ഭാഗത്തോട് ചേർന്നുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കോളജിലെ കംപ്യൂട്ടറിൽ നിന്നു വിദ്യാർത്ഥികൾ ചോർത്തിയെടുക്കുകയും ചെയ്തു. ഇവർ കോളജിലെ ബാത്ത്റൂമിലേക്ക് പോകുന്ന ചിത്രങ്ങൾ പകർത്തിയ വിദ്യാർത്ഥികൾ അതും ദുരുപയോഗം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ മലയാളി വിദ്യാർത്ഥികളെ കോളജിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ദൃശ്യങ്ങൾ ചർച്ചയായതോടെ ബംഗളൂരിൽ ഭർത്താവിനൊപ്പം സ്ഥിരതാമസക്കാരിയായ അദ്ധ്യാപിക ജോലി ഉപേക്ഷിച്ചുവെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP