Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷത്തെ സൈനിക സേവനം നിർബന്ധമാക്കും; സൈനിക ഓഫിസർമാരുടെ കുറവ് മറികടക്കാൻ പുതിയ നിർദ്ദേശവുമായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി

സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷത്തെ സൈനിക സേവനം നിർബന്ധമാക്കും; സൈനിക ഓഫിസർമാരുടെ കുറവ് മറികടക്കാൻ പുതിയ നിർദ്ദേശവുമായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി

ന്യൂഡൽഹി: സൈനിക ഓഫിസർമാരുടെ വർദ്ധിച്ചു വരുന്ന കുറവ് മറികടക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ഗസറ്റഡ് റാങ്കിൽ നിയമിതരാകുന്ന ഉദ്യോഗസ്ഥർക്ക് സൈനിക സേവനം നിർബന്ധമാക്കിയേക്കും. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഓൺ ഡിഫൻസ ആണ് സർ്ക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷത്തെ സൈനിക സേവനം നിർബന്ധമാക്കണമെന്നുള്ള നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

സൈന്യത്തിൽ യോഗ്യരായ ഓഫീസർമാരുടെയും ഉയർന്ന റാങ്കുള്ളവരുടെയും കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഇത് മറികടക്കാനാണ് പുതിയ നിർദ്ദേശമെന്നുമാണ് കമ്മിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച നിർദ്ദേശം സ്റ്റാൻഡിങ് കമ്മറ്റി പാർലമെന്റിൽ സമർപ്പിച്ചു. തുടർന്ന് ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ ആവശ്യ പ്രകാരം പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിന് കൈമാറുകയായിരുന്നു.

ഇവിടെ നിന്നും അനുകൂലമായ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടികളിലേക്ക് കടക്കുമെന്നും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയം വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് കമ്മിറ്റി പരാതിപ്പെട്ടു.

കരസേനയിൽ 7679 ഓഫീസർമാരുടെയും 20,185 ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരുടെയും ഒഴിവുണ്ട്. 1434 ഓഫീസർമാരുടെയും 14,730 നാവികരുടെയും തസ്തിക നാവിക സേനയിലും ഒഴിഞ്ഞ് കിടക്കുന്നു. വ്യോമസേനയിലാകട്ടെ 146 ഓഫീസർമാരെയും 45,357 എയർമാന്മാരെയും ഇനിയും വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP