Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവിവാഹിത സ്ത്രീകളിൽ ഗർഭനിരോധ ഉറയുടെ ഉപയോഗത്തിൽ ആറ് മടങ്ങ് വർദ്ധനവ്; ഗർഭനിരോധന ഉറകൾ കൂടുതലായി ഉപയോഗിക്കുന്നത് 20നും 24നും ഇടയിലുള്ള പെൺകുട്ടികൾ; ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പഞ്ചാബുകാർ

അവിവാഹിത സ്ത്രീകളിൽ ഗർഭനിരോധ ഉറയുടെ ഉപയോഗത്തിൽ ആറ് മടങ്ങ് വർദ്ധനവ്; ഗർഭനിരോധന ഉറകൾ കൂടുതലായി ഉപയോഗിക്കുന്നത് 20നും 24നും ഇടയിലുള്ള പെൺകുട്ടികൾ; ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പഞ്ചാബുകാർ

ന്യൂഡൽഹി: രാജ്യത്തെ അവിവാഹിത സ്ത്രീകളിൽ ഗർഭനിരോധന ഉറകളുടെ ഉപയോഗത്തിൽ ആറ് മടങ്ങിന്റെ വർദ്ധനവുണ്ടായതായി റിപ്പോർട്ട്.  15നും 45നും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകളിൽ ഗർഭനിരോധന ഉറകളുടെ ഉപയോഗത്തിൽ ആറ് മടങ്ങിന്റെ വർദ്ധനയുണ്ടായി എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.

2015- 16ലെ ദേശീയ ആരോഗ്യ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പത്തു വർഷം മുന്പ് ഗർഭനിരോധന ഉറകളുടെ ഉപയോഗം രണ്ട് ശതമാനം ആയിരുന്നിടത്താണ് ഇപ്പോഴത്തെ വർദ്ധനവ്. ഇപ്പോൾ ഈ നിരക്ക് 12 ശതമാനമായാണ് ഉയർന്നത്. 20നും 24നും ഇടയിലുള്ള പെൺകുട്ടികളാണ് ഗർഭനിരോധന ഉറകൾ കൂടുതലായി ഉപയോഗിക്കുന്നതെന്ന വിവരവും സർവേ റിപ്പോർട്ടിലുണ്ട്. എട്ട് പുരുഷന്മാരിൽ മൂന്ന് പേർ, ഗർഭനിരോധന ഉറകളെ സ്ത്രീകളുടെ ആവശ്യകതയായാണ് കാണുന്നത്.

അതേസമയം, രാജ്യത്തെ 99 ശതമാനം സ്ത്രീകൾക്കും ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. 15നും 49നും ഇടയിലുള്ള പുരുഷന്മാരും ഇതേക്കുറിച്ച് ബോധവാന്മാരാണ്. 15നും 49നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളിൽ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ ആകെ നിരക്ക് 54 ശതമാനാണ്. ഇവരിൽ പത്ത് ശതമാനം മാത്രമെ ആധുനിക ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നുള്ളൂ.

സമൂഹത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും പരന്പരാഗതമായ ഗർഭനിരോധന മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതേസമയം,? വന്ധീകരണമാണ് സ്ത്രീകൾക്കിടയിലെ ഏറ്റവും പ്രചാരമേറിയ ഗർഭനിരോധന രീതിയായി കണ്ടുവരുന്നത്. ഒരു ശതമാനത്തിൽ താഴെ സ്ത്രീകൾ അടിയന്തര മാർഗമായി ഗർഭനിരോധന ഗുളികകൾ ഉപയോഗിച്ചിട്ടുമില്ലെന്നും സർവേയിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ ഉറകൾ ഉപയോഗിക്കുന്നത് പഞ്ചാബാണ്. 76 ശതമാനാണ് ഈ നിരക്ക്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറ്റവും കുറവുള്ളത് മണിപ്പൂർ, ബീഹാർ, മേഘാലയ എന്നിവിടങ്ങളിലാണ്, 24 ശതമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP