Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീരാകുമാറിനെതിരായ സുഷമയുടെ ട്വീറ്റ് കോൺഗ്രസ്സിനെ പ്രകോപിപ്പിച്ചു; സുഷമ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ടോം വടക്കൻ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിക്കെതിരെ പ്രയോഗിക്കേണ്ട ആയുധം ഇതല്ലെന്നും വടക്കൻ

മീരാകുമാറിനെതിരായ സുഷമയുടെ ട്വീറ്റ് കോൺഗ്രസ്സിനെ പ്രകോപിപ്പിച്ചു; സുഷമ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ടോം വടക്കൻ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിക്കെതിരെ പ്രയോഗിക്കേണ്ട ആയുധം ഇതല്ലെന്നും വടക്കൻ

ന്യൂഡൽഹി:പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി മീരാകുമാറിനെതിരെ ട്വീറ്റ് ചെയ്ത സുഷമസ്വരാജിന് വിമർശനം.പ്രതിപക്ഷ പാർട്ടികളാണ് വിമർശനവുമായി രംഗത്തെത്തിയത്.സർക്കാരിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി, ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മീരാ കുമാർ ട്വിറ്ററിലിട്ട ഒരു വീഡിയോ ആണ് വിവാദമായത്. ലോക്‌സഭാ സ്പീക്കറായിരുന്ന സമയത്ത്, താൻ സഭയിൽ സംസാരിക്കുന്നതിനിടെ അവർ ഇടപെടുന്ന ഒരു വിഡിയോയായിരുന്നു സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്. ഇതിനെതിരെയാണ് കോൺഗ്രസ് വിമർശനമുന്നയിച്ചത്.

സുഷമ സ്വരാജിന്റെ ട്വീറ്റ് കണ്ടാൽ മീരാകുമാർ അവരെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന തോന്നലാണുണ്ടാകുകയെന്നും എന്നാൽ, വസ്തുത അതല്ലെന്നും കോൺഗ്രസ് നേതാവ് ടോം വടക്കൻ പറഞ്ഞു. അനുവദനീയമായ സമയപരിധിക്കുള്ളിൽ പ്രസംഗം ചുരുക്കാൻ സ്പീക്കറെന്ന നിലയിൽ ആവശ്യപ്പെടുകയാണ് മീരാകുമാർ ചെയ്തത്.അത് വീഡിയോയിൽ വ്യക്തവുമാണ്.

സ്പീക്കറെന്ന നിലയിൽ അതവരുടെ കടമയുമാണ്. ഇതൊരു വലിയ പ്രശ്‌നമാണെന്ന് ഞാൻ കരുതുന്നില്ലെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിക്കെതിരെ ഉപയോഗിക്കേണ്ട ആയുധമാണ് ഇതെന്ന് തനിക്ക് തോന്നുന്നില്ലെന്നും വടക്കൻ പറഞ്ഞു.

'മീരാ ജിയുടെ കുടുംബ പശ്ചാത്തലവും അവർ എത്തരത്തിലുള്ള വ്യക്തിയുമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ജനങ്ങൾക്കിടയിൽ വിശ്വാസ്യതയുള്ള ആളുകളെക്കുറിച്ച് ഇങ്ങനെ മോശം പരാമർശം നടത്തരുത്. കേന്ദ്ര സർക്കാരിൽ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്ന മന്ത്രിയാണ് സുഷമ സ്വരാജ്. ഇത്തരം പരാമർശങ്ങൾ അവരുടെ സ്ഥാനത്തിന് യോജിച്ചതല്ല'.ടോം വടക്കൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP