Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2,000 രൂപയുടെ നോട്ട് രാജ്യത്തെ സാധാരണ ജനങ്ങൾ കാണുന്നതിന് മുമ്പ് ബിജെപി നേതാക്കളുടെ കയ്യിലെത്തി; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വലിയ തകർച്ച നേടുന്നു; ജി.എസ്.ടി ധൃതി പിടിച്ച് നടപ്പാക്കിയത് ഗ്രാമത്തിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

2,000 രൂപയുടെ നോട്ട് രാജ്യത്തെ സാധാരണ ജനങ്ങൾ കാണുന്നതിന് മുമ്പ് ബിജെപി നേതാക്കളുടെ കയ്യിലെത്തി; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വലിയ തകർച്ച നേടുന്നു; ജി.എസ്.ടി ധൃതി പിടിച്ച് നടപ്പാക്കിയത് ഗ്രാമത്തിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി: 2,000 രൂപയുടെ നോട്ട് രാജ്യത്തെ സാധാരണ ജനങ്ങൾ കാണുന്നതിന് മുമ്പ് ബി.െജ.പി നേതാക്കളുടെ കയ്യിലെത്തിയെന്ന് കോൺഗ്രസ് സാമ്പത്തിക പ്രമേയത്തിൽ ചിദംബരം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വലിയ തകർച്ച നേടുന്നുവെന്നും നോട്ട് അസാധുവാക്കൽ വഴി കള്ളനോട്ട് തടയാൻ സാധിച്ചുവെന്നത് ഒരു വാഗ്ദാനമായി മാത്രം നിലനിൽക്കുന്നുവെന്നും കോൺഗ്രസ് പറഞ്ഞു.

14 കോടി ജനങ്ങളെ ദരിദ്രരുടെ പട്ടികയിൽ നിന്ന് മോചിപ്പിച്ചതാണ് മന്മോഹൻ സർക്കാറിന്റെ ഏറ്റവും വലിയ നേട്ടം. ബിജെപി സർക്കാർ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിട്ടു. ഇതിലൂടെ നിരവധി പേർ ദാരിദ്ര രേഖക്ക് താഴെയായി. ഇതാണ് മോദി സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ ദുഷ്പ്രവർത്തിയെന്നും ചിദംബരം പറഞ്ഞു.

എന്തു കൊണ്ടാണ് റിസർവ് ബാങ്ക് ഇതുവരെ അസാധുവാക്കിയ നോട്ടുകൾ എണ്ണുന്നത് പൂർത്തിയാക്കാത്തത്. അസാധു നോട്ട് എണ്ണാൻ തിരുപ്പതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെത്തുന്ന പണം എണ്ണുന്നവരെ ആർ.ബി.ഐ ഉദ്യോഗസ്ഥർക്ക് സമീപിച്ചു കൂടേ. നിങ്ങളെക്കാൾ വേഗത്തിൽ അവർക്ക് നോട്ട് എണ്ണി തിട്ടപ്പെടുത്താനാവുമെന്നും ചിദംബരം പറഞ്ഞു.

മോദി സർക്കാർ ശക്തമായ സമ്പദ് വ്യവസ്ഥയെ തകർത്തു കളഞ്ഞു. ഭാവി തലമുറക്ക് വേണ്ടിയുള്ള വികസനത്തിനാണ് പരിശ്രമിക്കേണ്ടത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ കാര്യത്തിൽ ഇന്ന് ലോക സമ്പദ് വ്യവസ്ഥയിൽ നിന്ന് വേർതിരിക്കപ്പെട്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP